മുംബൈ: തുടർച്ചയായ മൂന്നു ജയവുമായി മുന്നേറിയ മുംബൈ ഇന്ത്യൻസിന് സൺറൈസേഴ്സ് ഹൈദരാബാദ് തടയിട്ടു. ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ച്വറി (67) മികവിൽ 138 റൺസെടുത്ത മുംബൈയെ ശിഖർ ധവാെൻറയും(62*) മോയിസസ് ഹെൻറിക്വസിെൻറയും (44) ബാറ്റിങ് മികവിലാണ് ഹൈദരാബാദ് മറികടന്നത്. സ്കോർ: മുംബൈ 138/7, ഹൈദരാബാദ് 140/3. ഹെൻറിക്വസിനു പുറമെ ഡേവിഡ് വാർണർ (6), യുവരാജ് സിങ് (9) എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്.
ധവാനോടൊപ്പം (62) വിജയ് ശങ്കർ(15) പുറത്താകാതെ നിന്നു. ജയത്തോടെ ഹൈദരാബാദ് പ്ലേഒാഫിനരികിെലത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈയെ ക്യാപ്റ്റൻ രോഹിത് ശർമയാണ് (45 പന്തിൽ 67 റൺസ്) തകർച്ചയിൽനിന്ന് രക്ഷപ്പെടുത്തുന്നത്. ഒാപണർ ലെൻഡൽ സിമ്മൺസ് (1), പാർഥിവ് പേട്ടൽ (23), നിതീഷ് റാണ (9), ഹാർദിക് പാണ്ഡ്യ (15) എന്നിവർ നിരാശപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.