​െഎ.പി.എല്ലിൽ വീണ്ടും വാതുവെപ്പ്​​; മൂന്ന്​ പേർ അറസ്​റ്റിൽ

ന്യൂഡൽഹി: ​ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും വാതുവെപ്പ്​ ആരോപണം. മെയ്​ 10ന്​ നടന്ന ഗുജറാത്ത്​ ലയൺസ് ​-ഡൽഹി ഡെയർ ​െഡവിൾസ്​ മത്സരത്തിനിടെ ഹോട്ടലിൽ വതുവെപ്പ്​ നടത്തിയ മൂന്ന്​ പേരെ അറസ്​റ്റ്​ ചെയ്​തു. ബി.സി.സി​.​െഎയും ഇക്കാര്യം സ്​ഥിരീകരിച്ചു. അറസ്​റ്റ്​ ചെയ്യപ്പെട്ടവരു​െട സൂചനപ്രകാരം വാതുവെപ്പിൽ ഗുജറാത്ത്​ ലയൺസിലെ ചില താരങ്ങൾക്ക്​ പങ്കുണ്ടെന്നാണ്​ വിവരം.

ഒരു അണ്ടർ 19 താരമുൾപ്പെടെ രണ്ടു കളിക്കാരെ ​​പൊലീസ്​ ചേദ്യം ചെയ്​തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. അറസ്​റ്റ്​ ചെയ്യപ്പെട്ടവരിൽ നിന്നും 40.90 ലക്ഷം രൂപയും അഞ്ചു മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്​. വാതുവെപ്പിൽ കളിക്കാർ പ​െങ്കടുത്തിട്ടുണ്ടോയെന്ന കാര്യത്തിൽ ​പൊലീസ്​ വിശദ അന്വേഷണം നടത്തിവരുകയാണ്​.  2013ൽ വാതുവെപ്പുമായി ബന്ധപ്പെട്ട്​ വിലക്ക്​ നേരിട്ട ചെന്നൈ സൂപ്പർ കിങ്​സ്​, രാജസ്​ഥാൻ റോയൽസ്​ ടീമുകൾക്ക്​ പകരമായെത്തിയ ടീമുകളിലൊന്നാണ്​ ഗുജറാത്ത്​ ലയൺസ്​. 

Tags:    
News Summary - ipl 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.