ന്യൂഡൽഹി: പ്ലേഒാഫ് ഉറപ്പിക്കാനുള്ള സുവർണാവസരം കളഞ്ഞുകുളിച്ച് പുണെ ഡൽഹിക്ക് മുന്നിൽ ഏഴ് റൺസ് തോൽവി വഴങ്ങി. ഇതോടെ ഒാരോ കളി ബാക്കിയുള്ള കൊൽക്കത്ത, പുണെ, ഹൈദരാബാദ്, പഞ്ചാബ് ടീമുകൾക്ക് പ്ലേഒാഫ് ഉറപ്പിക്കാൻ ഇനിയും പോരടിക്കണം. 18 പോയൻറ് നേടിയ മുംബൈ മാത്രമാണ് നിലവിൽ നോക്കൗട്ട് ഉറപ്പിച്ചത്.
െഎ.പി.എൽ പ്ലേഒാഫ് കാണാതെ പുറത്തായ ഡൽഹിക്കിത് സ്വന്തം കാണികൾക്ക് മുന്നിലെ അഭിമാനപ്പോരാട്ടം മാത്രമായിരുന്നു. ഫിറോസ്ഷാ കോട്ല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ്നേടിയ ഡൽഹി ബാറ്റിങ് തെരഞ്ഞെടുത്തു. 45 പന്തിൽ 64 റൺസെടുത്ത മലയാളി താരം കരുൺ നായരുടെയും 22 പന്തിൽ 36 റൺസെടുത്ത ഋഷഭ് പന്തിെൻറയും മികച്ച പ്രകടനത്തിൽ നിശ്ചിത ഒാവറിൽ ഡൽഹി എട്ടുവിക്കറ്റ് നഷ്ടത്തിൽ 168 റൺെസടുത്തു.
ഋഷഭ് പന്തിെൻറ ബാറ്റിങ്
മികച്ച സ്കോറിനെതിരെ െപാരുതാൻ ക്രീസിലെത്തിയ പുണെയുടെ ഒാപണിങ് ജോടികളായി അജിൻക്യ രഹാനെയും (0) രാഹുൽ തൃപാഠിയും (7) പെട്ടന്ന് പുറത്തായി. സ്റ്റീവൻ സ്മിത്തിെൻറയും (38) മനോജ് തിവാരിയുടെയും (60) ബാറ്റിങ് മികവിൽ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും പോരാട്ടവീര്യം 161 റൺസിന് അവസാനിച്ചു. ബെൻ സ്റ്റോക്ക് 25 പന്തിൽ 33 റൺസെടുത്തു.
നേരത്തെ ഒാപണർ സഞ്ജു വി. സാംസണെ ആദ്യ ഒാവറിൽതന്നെ നഷ്ടമായ ഡൽഹി പിന്നീട് കരുതിക്കളിക്കുകയായിരുന്നു. കഴിഞ്ഞ കളിയിെല വെടിക്കെട്ടു വീരൻ ശ്രേയസ് അയ്യർ (3) മൂന്നാം ഒാവറിൽ പുറത്തായതോടെ ആതിഥേയർ വൻതകർച്ചയടെ വക്കിലായി. പിന്നീട് മൂന്നാം വിക്കറ്റിൽ പന്തും കരുണും ചേർന്ന് 74 റൺസിെൻറ കൂട്ടുകെട്ടുണ്ടാക്കിയതാണ് ടീമിന് തുണയായത്. മർലോൺ സാമുവൽസ് 27ഉം അമിത് മിശ്ര 13ഉം പാറ്റ് കുമ്മിൻസ് 11ഉം റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.