പുണെ: െഎ.പി.എല്ലിൽ പ്ലേഒാഫിനായുള്ള ‘ക്വാർട്ടർ ൈഫനൽ’ മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ ഒമ്പതു വിക്കറ്റിന് തോൽപിച്ച് റൈസിങ് പുണെ സൂപ്പർ ജയൻറ്സ് രണ്ടാം സ്ഥാനെത്തത്തി. ഇതോടെ പ്ലേഒാഫ് പോരാട്ടങ്ങളുടെ ചിത്രം തെളിഞ്ഞു. ഒന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസ് പുണെയുമായി ക്വാളിഫയർ മത്സരത്തിൽ ഏറ്റുമുട്ടുേമ്പാൾ, എലിമിനേറ്റർ റൗണ്ടിൽ മൂന്നാം സ്ഥാനത്തുള്ള സൺറൈസേഴ്സ് ഹൈദരാബാദ് നാലാമതുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. ക്വാളിഫയർ മത്സരം 16നും എലിമിനേറ്റർ മത്സരം 17നും നടക്കും. ക്വാളിഫയർ മത്സരത്തിൽ തോൽക്കുന്ന ടീമിന് എലിമിനേറ്റർ മത്സരത്തിലെ വിജയികളോട് വീണ്ടും മത്സരിക്കാം. എലിമിനേറ്റർ േപാരാട്ടത്തിൽ തോൽക്കുന്ന ടീം നേരിട്ട് പുറത്താകും. 21നാണ് ഫൈനൽ.
ഒാസീസ് നായകന്മാർ നേർക്കുനേർ വരുേമ്പാൾ കടുത്ത പോരാട്ടം പ്രതീക്ഷിച്ച് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെത്തിയ ക്രിക്കറ്റ് പ്രേമികൾക്ക് കാണാനായത് കിങ്സ് ഇലവൻ പഞ്ചാബിെൻറ ദയാവധമായിരുന്നു. ഗ്ലെൻ മാക്സ്വെൽ, മാർട്ടിൻ ഗുപ്റ്റിൽ, ഷോൺ മാർഷ്, ഒയിൻ മോർഗൻ തുടങ്ങി വമ്പനടിക്കാർ ഏറെയുള്ള ചെമ്പട പുണെക്കു മുന്നിൽ 73ന് തകർന്നടിഞ്ഞു. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെട്ട് പുണെ വിജയലക്ഷ്യം അനായാസം എത്തിപ്പിടിച്ച് പ്ലേഒാഫ് ടിക്കറ്റുറപ്പിച്ചു. സ്കോർ- പഞ്ചാബ്: 73 (15.5), പുണെ: 78/1 (12).
ടോസ് നേടിയ പുണെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് എതിരാളികളെ ബാറ്റിങ്ങിനയച്ചു. കൈയടി നൽകി ടീം ഉടമ പ്രീതി സിൻറ താരങ്ങളെ ഗ്രൗണ്ടിലേക്ക് ആനയിച്ചെങ്കിലും പിന്നീട് സംഭവിച്ചത് വൻ ദുരന്തമായിരുന്നു. പുണെക്ക് രാഹുൽ ത്രിപാഠിയുടെ (28) വിക്കറ്റാണ് നഷ്ടമായത്. അജിൻക്യ രഹാനെ (34), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (15) എന്നിവർ പുറത്താകാതെ ടീമിനെ വിജയിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.