മുംബൈ: പുണെ സൂപ്പർ ജയൻറ്സ്, ഗുജറാത്ത് ലയൺസ് ടീമുകൾ അടുത്ത െഎ.പി.എല്ലിനില്ല. ഇരുടീമുകളുമായി നിലവിലുള്ള രണ്ടുവർഷത്തെ കരാർ ഇൗ സീസണോടെ അവസാനിക്കുന്ന പശ്ചാത്തലത്തിൽ തുടർന്നും മത്സരിക്കണമെങ്കിൽ പുതിയ ലേലം നടത്തണമെന്നും െഎ.പി.എൽ മേധാവി രാജീവ് ശുക്ല അറിയിച്ചു.
അതേസമയം, വാതുവെപ്പ് വിവാദത്തിൽ രണ്ടുവർഷത്തെ വിലക്കുനേരിട്ട ചെെന്നെ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾ അടുത്ത വർഷം െഎ.പി.എല്ലിൽ തിരിച്ചെത്തും.
നിലവിൽ എട്ടു ടീമുകൾ കളിക്കുന്ന െഎ.പി.എല്ലിൽ ഇതോടെ പുണെ, ഗുജറാത്ത് ടീമുകളുണ്ടാവില്ലെന്ന് ഏതാണ്ടുറപ്പായി. രണ്ടു ടീമുകളെക്കൂടി ഉൾപ്പെടുത്തിയാൽ മത്സരങ്ങളുടെ എണ്ണം 84 ആയി ഉയരുമെന്നതിനാൽ എട്ടു ടീമുകളടങ്ങിയ മത്സരക്രമം തുടരാനാണ് ബി.സി.സി.െഎ ആലോചന. അന്തിമതീരുമാനം അടുത്ത െഎ.പി.എൽ ഗവേണിങ് കൗൺസിൽ യോഗത്തിലുണ്ടാകും.
10 വർഷം പൂർത്തിയാകുന്നേതാടെ എല്ലാ താരങ്ങളും ലേലത്തിനെത്തേണ്ടതാണെങ്കിലും ടീമുകൾക്ക് അവരെ നിലനിർത്തുന്നത് പരിഗണിക്കാവുന്നതാണെന്നും ശുക്ല സൂചന നൽകി. െഎ.പി.എൽ മത്സരങ്ങളുടെ സംപ്രേഷണമുൾപ്പെടെയുള്ള സേവനങ്ങൾ ഇനി അഞ്ചുവർഷത്തേക്കായിരിക്കും കരാർ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.