െഎ.പി.എൽ വാതുവെപ്പ്​: ഗാസിയാബാദിൽ ആറ്​ പേർ അറസ്​റ്റിൽ

ഗാസിയാബാദ്​: ഇന്ത്യൻ പ്രീമിയർ ലീഗ്​ അഴിമതിയിൽ നിന്ന്​ പൂർണമായും മുക്​തമായിട്ടി​ല്ലെന്ന്​ സുചനകൾ നൽകി വാതുവെപ്പുമായി ബന്ധപ്പെട്ട്​ ആറ്​ പേർ  കൂടി അറസ്​റ്റിലായി.  ഗാസിയാബാദ്​ പൊലീസാണ്​ വെള്ളിയാഴ്​ച അർധരാത്രിയോടെ​ ഇവരുരെ അറസ്​റ്റ്​ ചെയ്​തത്​. ഇവരിൽ നിന്ന്​ മൊബൈൽ ഫോണുകളും 70 ലക്ഷം രൂപയും പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​.

കാൺപൂരിൽ നിന്ന്​ വാതുവെപ്പുമായി ബന്ധപ്പെട്ട്​ മൂന്ന്​ പേർ അറസ്​റ്റിലായതിന്​ പിന്നാലെയാണ്​ പുതിയ സംഭവവികാസങ്ങൾ. ഡൽഹി ഡെയർഡെവിൾസ്​–ഗുജറാത്ത്​ ലയൺസ്​ മൽസരത്തിനിടെ വാതുവെച്ചതിനാണ്​ മൂന്ന്​ ​പേരെ ഉത്തർപ്രദേശ്​ പൊലീസ് കാൺപൂരിൽ നിന്ന്​​ അറസ്​റ്റ്​ ചെയ്​തത്​. വ്യവസായിയ രമേഷ്​ നയൻ ഷാ, രമേഷ്​ കുമാർ, വികാസ്​ കുമാർ എന്നിവരാണ്​ അറസ്​റ്റിലായത്​. ഇതിൽ കാൺപൂരിലെ ഗ്രീൻപാർക്ക്​ സ്​റ്റേഡിയത്തിൽ ഹോർഡിങുകൾ വെക്കുന്നതിൽ കോൺട്രാക്​ട്​ എടുത്ത വ്യക്​തിയാണ്​ രമേഷ്​ കുമാർ. രമേഷ്​ ഷായാണ്​ ഇവർക്കായി ഹോട്ടലുകളിൽ  റൂമുകൾ ബുക്ക്​ ചെയ്​തതെന്നും വ്യക്​തമായി.ഗുജറാത്ത്​ ലയൺസിലെ രണ്ട്​ താരങ്ങളും കേസുമായി ബന്ധപ്പെട്ട്​ നിരീക്ഷണത്തിലാണെന്നും യു.പി പൊലീസിലെ സീനിയർ സുപ്രണ്ട്​ അറിയിച്ചു. 

Tags:    
News Summary - IPL Betting: Six Arrested In Ghaziabad As Net Widens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.