മുംബൈ: നിലവിലെ സാഹചര്യത്തിൽ ഐ.പി.എൽ മത്സരങ്ങൾ സെപ്റ്റംബറിൽ ശ്രീലങ്കയിലോ യു.എ.ഇയിലോ ആയി ചെറിയ രൂപത്തിൽ നടത്തലാണ് ബുദ്ധിയെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. ആസ്ട്രേലിയയിൽ കോവിഡ് ഭീതി കുറയുകയും ജൂൈല മുതൽ സ്റ്റേഡിയത്തിലേക്ക് 25 ശതമാനം വരെ കാണികൾക്ക് പ്രവേശനം നൽകാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തതോടെ ഒക്ടോബറിൽ ട്വൻറി20 ലോകകപ്പ് നടക്കുമെന്ന് ഉറപ്പായി.
അങ്ങനെയെങ്കിൽ കളി തുടങ്ങുന്നതിന് മൂന്നാഴ്ച മുമ്പ് ടീമുകൾ ആസ്ട്രേലിയയിലെത്തണം. അതിനാൽ, അതിനും മുേമ്പ വിദേശ രാജ്യത്ത് വെച്ച് ഐ.പി.എൽ നടത്തുന്നതാണ് നല്ലതെന്ന് ഗവാസ്കർ ഓർമിപ്പിക്കുന്നു. ലോകകപ്പ് മാറ്റിവെക്കുേമ്പാൾ ഐ.പി.എൽ നടത്താമെന്നായിരുന്നു ബി.സി.സി.ഐയുടെ സ്വപ്നം. മൺസൂണായതിനാൽ സെപ്റ്റംബറിൽ ഇന്ത്യയിൽ കളി നടക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.