കപ്പിത്താനെ നഷ്ടമായ കപ്പലിെൻറ അവസ്ഥയിലാണ് സൺ റൈസേഴ്സ് ഹൈദരാബാദ്. പന്തു ചുരണ്ടൽ വിവാദത്തിൽപെട്ട നായകൻ ഡേവിഡ് വാർണർ പടിക്കുപുറത്താണ്. ഇംഗ്ലീഷ് താരം അലക്സി ഹെയ്ൽസിനെ ടീമിലെത്തിച്ചെങ്കിലും നായകസ്ഥാനത്ത് വാർണർക്ക് പകരംവെക്കാൻ ആളില്ല. പുതിയ നായകെൻറ നിയോഗം കെയ്ൻ വില്യംസണാണ്. ഒമ്പതാം സീസണിൽ ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിച്ച നായകനാണ് വാർണർ. കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ.
മലയാളി ഫാൻസിന് കാത്തിരിപ്പിനുള്ള വക നൽകുന്നുണ്ട് ഹൈദരാബാദ്. പേസ് ബൗളർ ബേസിൽ തമ്പിയും ബാറ്റ്സ്മാൻ സച്ചിൻ ബേബിയും ടീമിലുണ്ട്. ഭുവനേശ്വർ കുമാറിനൊപ്പം ഹൈദരാബാദിെൻറ ബൗളിങ് ഒാപണറായി തമ്പിയുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. അതുകൊണ്ടുതന്നെ മലയാളികളുടെ ഇഷ്ട ടീമിലൊന്നായി ഹൈദരാബാദ് മാറും. അഫ്ഗാൻ സാന്നിധ്യമാണ് സൺറൈസേഴ്സിെൻറ മറ്റൊരു ഹൈലൈറ്റ്. ഏകദിന-ട്വൻറി20 ക്രിക്കറ്റുകളിൽ അതിവേഗം വിക്കറ്റുകൾ വാരിക്കൂട്ടുന്ന റാഷിദ് ഖാനെ പൊന്നുംവില കൊടുത്താണ് (ഒമ്പതു കോടി) ഹൈദരാബാദ് ക്യാമ്പിൽ നിലനിർത്തിയത്. നാട്ടുകാരൻ മുഹമ്മദ് നബിയും ടീമിലുണ്ട്. വർഷങ്ങളായി കൊൽക്കത്തയുടെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്ന യൂസുഫ് പത്താനിലും ഹൈദരാബാദ് പ്രതീക്ഷയർപ്പിക്കുന്നു.
വെടിക്കെട്ടിന് തിരികൊളുത്താൻ ശിഖർ ധവാനും വില്യംസണും ബ്രാത്ത്വെയ്റ്റും ദീപക് ഹൂഡയും മനീഷ് പാണ്ഡെയും ശാകിബുൽ ഹസനുമെല്ലാമുണ്ട്. കഴിഞ്ഞ ദിവസം 20 പന്തിൽ സെഞ്ച്വറി തികച്ച വൃദ്ധിമാൻ സാഹയാണ് വിക്കറ്റിനു പിന്നിൽ. ടോം മൂഡി തന്നെയാണ് കോച്ച്. ബൗളിങ് പരിശീലകനായി മുത്തയ്യ മുരളീധരനും ഉപദേശകെൻറ റോളിൽ വി.വി.എസ്. ലക്ഷ്മണും ടീമിനൊപ്പമുണ്ട്.
ടീം ഹൈദരാബാദ് ബാറ്റ്സ്മാൻ
കെയ്ൻ വില്ല്യംസൺ (ക്യാപ്റ്റൻ) തൻമയ് അഗർവാൾ ശിഖർ ധവാൻ റിക്കി ബൂയി ശ്രീവത്സ് ഗോസാമി ദീപക് ഹൂഡ മനീഷ് പാണ്ഡെ സച്ചിൻ ബേബി വൃദ്ധിമാൻ സാഹ അലക്സ് ഹെയ്ൽസ്
ബൗളർ
ഖലീൽ അഹമദ് ബേസിൽ തമ്പി മെഹ്ദി ഹസൻ ക്രിസ് ജോർദാൻ സിദ്ധാർഥ് കൗൾ ഭുവനേശ്വർ കുമാർ ടി. നടരാജൻ റാശിദ് ഖാൻ സന്ദീപ് ശർമ ബില്ലി സ്റ്റാൻലേക്
ഒാൾ റൗണ്ടർ
ബിപുൽ ശർമ കാർലോസ് ബ്രാത്ത്വെയ്റ്റ് ദീപക് ഹൂഡ മുഹമ്മദ് നബി ഷാകിബുൽ ഹസൻ യൂസഫ് പത്താൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.