മുംബൈ: അവശേഷിക്കുന്നത് ആറു മത്സരം, പുറത്ത് പോയത് മൂന്നു ടീമുകൾ, സെമി ഉറപ്പിച്ച് മുംബൈ ഇന്ത്യൻസ്, ബാക്കിയുള്ള മൂന്ന് സ്ഥാനത്തിനായി കൈയാലപ്പുറത്തെ തേങ്ങ പോലെ നാലു ടീമുകൾ... പത്താം െഎ.പി.എല്ലിെൻറ നിലവിലെ അവസ്ഥ ഇങ്ങനെയാണ്.
ലീഗ് റൗണ്ട് അവസാനിക്കാൻ നാലു ദിവസം മാത്രം ബാക്കി നിൽക്കെ രണ്ടാം സ്ഥാനക്കാരായ കൊൽക്കത്തക്കുപോലും സെമി ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
കൊൽക്കത്തക്കും മുംബൈക്കും പുറമെ പുണെയും ഹൈദരാബാദും ആദ്യ നാലിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും രണ്ടു മത്സരം ബാക്കിയുള്ള അഞ്ചാം സ്ഥാനക്കാരായ പഞ്ചാബ് ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ ഇവർക്കു കഴിയുമോ എന്നു കണ്ടറിയണം.
പഞ്ചാബ് ഏതെങ്കിലും ഒരു മത്സരം തോറ്റാൽ കൊൽക്കത്തക്കും പുണെക്കും ഹൈദരാബാദിനും സെമി ഉറപ്പിക്കാം. 12 മത്സരങ്ങളിൽനിന്ന് 18 പോയൻറുമായി മുംബൈ സെമി ഉറപ്പിച്ചുകഴിഞ്ഞു. ഗുജറാത്ത്, ഡൽഹി, ബാംഗ്ലൂർ ടീമുകൾ നേരേത്ത പുറംലോകം ഉറപ്പിച്ചിരുന്നു.
കൊൽക്കത്ത (16 പോയൻറ്)
ബാക്കിയുള്ള ഒരേയൊരു മത്സരം ശക്തരായ മുംബൈക്കെതിരെയാണ്. ഇതു ജയിച്ചാൽ സെമി ഉറപ്പിക്കാം. തോറ്റാൽ റൺറേറ്റും മറ്റു മത്സരഫലങ്ങളും കാര്യങ്ങൾ തീരുമാനിക്കും. നിലവിൽ ഏറ്റവും കൂടുതൽ റൺറേറ്റ് കൊൽക്കത്തക്കാണ്.
പുണെ (16 പോയൻറ്)
രണ്ടു മത്സരം ബാക്കി. ഡൽഹിയും പഞ്ചാബുമാണ് ഇനിയുള്ള എതിരാളികൾ. ഒരു മത്സരം ജയിച്ചാൽ സെമി ഉറപ്പ്. രണ്ടിലും തോറ്റാൽ റൺറേറ്റ്്. നിലവിൽ മൈനസാണ് റൺറേറ്റ്്. പഞ്ചാബോ ഹൈദരാബാദോ തോറ്റാലും മതി ഇവർക്കു സെമിയിലെത്താൻ.
ഹൈദരാബാദ് (15 പോയൻറ്)
അവശേഷിക്കുന്നത് ഗുജറാത്തിനെതിരായ മത്സരം മാത്രം. ജയിച്ചാൽ സെമി. തോറ്റാൽ പഞ്ചാബിെൻറ കളിയെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. പഞ്ചാബ് ഏതെങ്കിലും ഒരു മത്സരം തോറ്റാൽ ഹൈദരാബാദിന് സെമി ഉറപ്പിക്കാം.
പഞ്ചാബ് (12 പോയൻറ്)
പട്ടികയിൽ അഞ്ചാമതാണ് പഞ്ചാബ്. ആദ്യ നാലിൽ ആരൊക്കെ കയറണമെന്ന് തീരുമാനിക്കുന്നത് ഇവരാണ്. രണ്ടു മത്സരം ബാക്കിയുണ്ട്. പുണെയും ഡൽഹിയും എതിരാളികൾ. രണ്ടിലും ജയിച്ചാലും റൺറേറ്റ് അടിസ്ഥാനത്തിലായിരിക്കും പഞ്ചാബിെൻറ സെമിസാധ്യതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.