മുംബൈ: നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് റൺസിന് തോൽപിച്ച് കിങ്സ് ഇലവൻ പഞ്ചാബ് േപ്ലഒാഫ് സാധ്യത സജീവമാക്കി. പഞ്ചാബ് ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന മുംബൈ ഏഴ് റൺസകലെ ഇടറിവീണു. സ്കോർ: പഞ്ചാബ് 230/3. മുംബൈ: 223/6. പൊള്ളാർഡ് (24 പന്തിൽ 50), സിമ്മൻസ് (32 പന്തിൽ 59) എന്നിവർ പൊരുതിനോക്കിയെങ്കിലും അവസാന ഒാവറിൽ കളി കൈവിടുകയായിരുന്നു.
മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്തു. വൃദ്ധിമാൻ സാഹയുടെ അർധ സെഞ്ചറിയും (55 പന്തിൽ പുറത്താകാതെ 93) ക്യാപ്റ്റൻ െഗ്ലൻ മാക്സ്വെല്ലിെൻറ വെടിക്കെട്ടും (21പന്തിൽ 47) ചേർന്നതോടെയാണ് പഞ്ചാബിന് കൂറ്റൻ സ്കോർ കണ്ടെത്താനായത്.
ടോസ് നേടിയതോടെ എതിരാളികളെ കുറഞ്ഞ സ്കോറിന് ഒതുക്കാമെന്ന് കരുതി ബാറ്റിങ്ങിനയച്ചപ്പോൾ ക്യാപ്റ്റൻ രോഹിത് പ്രതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ. പന്തുമായെത്തിയ മിച്ചൽ മക്ക്ലനാഗൻ, ലസിത് മലിംഗ, ഹർഭജൻ സിങ് എന്നിവരെ ഒാപണിങ് ബാറ്റിങ്ങിലിറങ്ങിയ മാർട്ടിൻ ഗുപ്റ്റിലും വൃദ്ധിമാൻ സാഹയും അടിച്ചുപരത്തി. സാഹ^ഗുപ്റ്റിൽ സഖ്യം ഒന്നാം വിക്കറ്റിൽ 5.3 ഒാവറിൽ 68 റൺസിെൻറ കൂട്ടുകെട്ടിനുശേഷമാണ് പിരിയുന്നത്.
18 പന്തിൽ 36 റൺസുമായി നിലയുറപ്പിച്ച ഗുപ്റ്റിലിനെ കരൺ ശർമയാണ് പുറത്താക്കുന്നത്. 21 പന്തിൽ അഞ്ചു സിക്സും രണ്ടു ഫോറും കടത്തി മാക്സ്വെൽ 47 റൺസെടുത്തതോടെ സ്കോറിന് വേഗം കൂടി. ജസ്പ്രീത് ബുംറയുടെ പന്തിലാണ് മാക്സ്വെൽ പുറത്താകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.