ഒാൾറൗണ്ട് സക്സേന
അതിഥി താരമായി മധ്യപ്രദേശ് ഒാൾറൗണ്ടർ ജലജ് സക്സേനയെ സ്വന്തം അണിയിലെത്തിച്ചതാണ് കേരളത്തിന് വഴിത്തിരിവായത്. ഇന്ത്യൻ ടീമിൽ ഇടംകാത്തിരിക്കുന്ന താരത്തിന് സെലക്ടർമാരുടെ ശ്രദ്ധപിടിക്കാൻ വേണ്ടിയുള്ള പോരാട്ടം കൂടിയായിരുന്നു ഇത്. 2016-17 സീസണിലാണ് കേരള ടീമിലെത്തുന്നത്. പക്ഷേ, പരിക്ക് വലച്ചതോടെ കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. അതിെൻറ കടം വീട്ടുന്നതായിരുന്നു ഇക്കുറി വീണ്ടും അവസരം ലഭിച്ചപ്പോൾ കണ്ടത്. ബാറ്റിലും ബൗളിലും തിളങ്ങിയ താരം കേരളത്തിെൻറ മാച്ച് വിന്നറായി മാറി. ആറ് കളിയിൽ 482 റൺസും 38 വിക്കറ്റും. സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ഒാൾറൗണ്ട് പ്രകടനവുമായി ഇന്ത്യൻ ടീമിലേക്കുള്ള വിളി കാത്തിരിക്കുകയാണിപ്പോൾ. ജലജിനെ പോലെ പരിചയസമ്പന്നനായ താരത്തിെൻറ സാന്നിധ്യം ടീമിലെ മലയാളി താരങ്ങൾക്കും സഹായകമായി.
റൺമഴ പെയ്ത് സഞ്ജു
കഴിഞ്ഞ സീസണിൽ മോശം ഫോമിനെ തുടർന്ന് ഡ്രസിങ് റൂമിൽ ബാറ്റ് തല്ലിയൊടിച്ച് വിവാദത്തിൽ കുരുങ്ങിയ സഞ്ജുവിെൻറ തിരിച്ചുവരവായിരുന്നു ഇത്. ടൂർണമെൻറിലുടനീളം സ്ഥിരത പുലർത്തിയ താരം അവശ്യഘട്ടങ്ങളിലെല്ലാം മികച്ച ഇന്നിങ്സുമായി കളം വാണു. ആറ് കളിയിൽ 10 ഇന്നിങ്സ് ബാറ്റ് ചെയ്ത സഞ്ജു 577 റൺസ് അടിച്ചുകൂട്ടി. രണ്ട് സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയും അടങ്ങിയ ക്ലാസിക് സീസൺ. ഇതുവഴി ഇന്ത്യൻ ബോർഡ് പ്രസിഡൻറ്സ് ഇലവൻ നായക സ്ഥാനവും സഞ്ജുവിനെ തേടിയെത്തിയിരുന്നു.
താരങ്ങളും പ്രകടനവും ബാറ്റിങ്
സഞ്ജു സാംസൺ: 6 കളി, 577 റൺസ് (Hs 175)
രോഹൻ പ്രേം: 6 കളി , 383 റൺസ് (Hs 93)
അരുൺ കാർത്തിക്: 6 കളി, 308 റൺസ് (Hs 81)
സചിൻ ബേബി: 6 കളി, 273 റൺസ് (Hs 78)
ഒാൾറൗണ്ട്
ജലജ് സക്സേന: 6 കളി, 482 റൺസ്,
(Hs 105*), 38 വിക്കറ്റ്
ബൗളിങ്
സിജോമോൻ ജോസഫ്: 4 കളി, 19 വിക്കറ്റ്
കെ.സി. അക്ഷയ്: 2 കളി, 13 വിക്കറ്റ്
എം.ഡി നിധീഷ്: 5 കളി, 11 വിക്കറ്റ്
സന്ദീപ് വാര്യർ: 4കളി, 9 വിക്കറ്റ്
ബേസിൽ തമ്പി: 3 കളി, 8 വിക്കറ്റ്
രഞ്ജിയിൽ മികച്ച പ്രകടനം
മത്സരരീതി മാറിമറിഞ്ഞ രഞ്ജി ട്രോഫിയിൽ കേരളം ഇതാദ്യമായാണ് ക്വാർട്ടറിൽ ഇടം നേടുന്നത്. നേരത്തേ പ്രീക്വാർട്ടറിലും സൂപ്പർ ലീഗിലും കടന്ന് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചെങ്കിലും എട്ടു പേരുടെ അങ്കത്തിൽ ഇതാദ്യം. മുമ്പത്തെ മികച്ച പ്രകടനം ഇങ്ങനെ.
1994-95
പ്രീക്വാർട്ടർ
ക്യാപ്റ്റൻ: അനന്തപത്മനാഭൻ എഫ്.വി. റഷീദ്
സമനില വഴങ്ങി പുറത്ത്
1996-97
സൂപ്പർ ലീഗ്
ക്യാപ്റ്റൻ: എഫ്.വി. റഷീദ്
അഞ്ചു ടീമുകളുടെ മത്സരത്തിൽ ജയമില്ലാതെ പുറത്ത്)
2002-03
പ്ലേറ്റ് (സെമിഫൈനൽ,
ഫൈനൽ)
ക്യാപ്റ്റൻ: സുനിൽ ഒയാസിസ്
ജയം, തോൽവി
2007-08
പ്ലേറ്റ് (സെമിഫൈനൽ)
ക്യാപ്റ്റൻ: സോണി
ചെറുവത്തൂർ
സമനിലയോടെ പുറത്ത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.