പാകിസ്​താന്​ കശ്​മീർ ആവശ്യമില്ലെന്ന്​ അഫ്രീദി

ലാഹോർ: പാകിസ്​താന്​ കശ്​മീർ ആവശ്യമില്ലെന്ന്​ ക്രിക്കറ്റ്​ താരം ഷാഹിദ്​ അഫ്രിദി. കശ്​മീർ എന്ന ആവശ്യത്തിൽ നിന്ന്​ പിൻമാറി അധി​നിവേശ കശ്​മീരിൽ പാകിസ്​താൻ ശ്രദ്ധചെലുത്തണമെന്നും അഫ്രീദി പറഞ്ഞു. ഇന്ത്യയുടെ കൈവശമുള്ള കശ്​മീരിലെ നാല്​ പ്രവിശ്യകളും പാകിസ്​താന്​ നിയന്ത്രിക്കാൻ കഴിയില്ലെന്നും അഫ്രീദി വ്യക്​തമാക്കി.

അതേസമയം, കശ്​മീർ ഇന്ത്യക്ക്​ നൽകുന്നതിനെയും അഫ്രീദി അനുകൂലിക്കുന്നില്ല. കശ്​മീർ ഇന്ത്യക്ക്​ നൽകുന്നത്​ അവിടത്തെ ജനങ്ങളുടെ ​ആഗ്രഹത്തിന്​ എതിരായിരിക്കും. കശ്​മീർ സ്വതന്ത്ര രാഷ്ട്രമായി മാറണമെന്നാണ്​ ത​​​െൻറ ആഗ്രഹമെന്ന്​ അഫ്രീദി പറഞ്ഞു. ബ്രിട്ടീഷ്​ പാർലമ​​െൻറിൽ വിദ്യാർഥികളു​മായി സംവദിക്കു​േമ്പാഴാണ്​ കശ്​മീർ വിഷയത്തിൽ താരം നിലപാട്​ വ്യക്​തമാക്കിയത്​.

ഇതാദ്യമായല്ല കശ്​മീരിനെ കുറിച്ച്​ അഫ്രീദി അഭിപ്രായം പറയുന്നത്​. ഇതിന്​ മുമ്പ്​ കശ്​മീരിൽ ഇന്ത്യൻ സർക്കാറി​​​െൻറ ഇടപെടലുകളെ വിമർശിച്ച്​ അഫ്രീദി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Pakistan Doesn’t Need Kashmir afridi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.