റോത്തക്: കേരള ക്രിക്കറ്റ് കാത്തിരുന്ന സ്വപ്നനേട്ടം കൈയെത്തും അകലെ. അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ രഞ്ജി ട്രോഫി ഗ്രൂപ് ‘ബി’യിലെ അവസാന മത്സരത്തിൽ ഹരിയാനയെ വീഴ്ത്തി കേരളത്തിന് നോക്കൗട്ട് റൗണ്ടിൽ ഇടം ഉറപ്പിക്കാം. അതേസമയം, ജയ്പുരിൽ സൗരാഷ്ട്ര രാജസ്ഥാനെതിരെ ഇന്നിങ്സ് വിജയത്തിനരികെ.സ്കോർ ചുരുക്കത്തിൽ: ഹരിയാന -208, 83/5, കേരളം 389.
ഒന്നാം ഇന്നിങ്സിൽ 181 റൺസ് ലീഡ് നേടിയ കേരളം, രണ്ടാം ഇന്നിങ്സിൽ ഹരിയാനയെ 83 റൺസിന് അഞ്ചു വിക്കറ്റ് വീഴ്ത്തി വിജയപ്രതീക്ഷ സജീവമാക്കിയാണ് തിങ്കളാഴ്ച സ്റ്റംെപടുത്തത്. ഒരു ദിനം ബാക്കിനിൽക്കെ 98 റൺസിന് പിന്നിലുള്ള ആതിഥേയരുടെ ശേഷിച്ച അഞ്ചു വിക്കറ്റുകൾകൂടി എളുപ്പം പുറത്താക്കിയാൽ കേരളത്തെ കാത്തിരിക്കുന്നത് ഇന്നിങ്സ് വിജയം. എങ്കിൽ ബോണസ് പോയൻറ് കൂടി നേടി ഗ്രൂപ്പിൽ മുൻനിരയിലെത്തി നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം. അതേസമയം, രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്ത് ജയിച്ചാൽ റൺനിരക്കിലെ മികവിനെ ആശ്രയിച്ച് മുന്നേറാനാവും.
മൂന്നാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എന്നനിലയിൽ ഇന്നിങ്സ് പുനരാരംഭിച്ച കേരളം വേഗത്തിൽ റൺസ് സ്കോർ ചെയ്യാനാണ് ശ്രമിച്ചത്. രോഹൻ പ്രേമും (93) ബേസിൽ തമ്പിയും (60) നടത്തിയ വെടിക്കെട്ടിലേക്ക് മുഹമ്മദ് അസ്ഹറുദ്ദീൻ (34), സൽമാൻ നിസാർ (33), എം.ഡി. നിധീഷ് (22 നോട്ടൗട്ട്) എന്നിവരും കാര്യമായ സംഭാവന നൽകി. ഇതിനിടെ, സചിൻ ബേബി (0) റൺസൊന്നുമെടുക്കാതെ മടങ്ങിയെങ്കിലും റൺസൊഴുക്ക് കുറഞ്ഞില്ല. ചായക്കുമുമ്പ് കേരളത്തിെൻറ ഇന്നിങ്സ് 389ൽ അവസാനിച്ചു.
രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഹരിയാനയെ എളുപ്പത്തിൽ കീഴടക്കാനായിരുന്നു കേരള ബൗളർമാരുടെ ശ്രമം. സന്ദീപ് വാര്യർ എറിഞ്ഞ രണ്ടാം ഒാവറിൽ തന്നെ ഇതിെൻറ ഫലം കണ്ടു. ഒാപണർ ഗുൺതഷ്വീർ സിങ് (3) സചിൻ ബേബിക്ക് പിടികൊടുത്ത് മടങ്ങി. പിന്നാലെ ജലജ് സക്സേന രംഗം ഏറ്റെടുത്തു. ശുഭം റോഹില്ല (10), ചൈതന്യ ബിഷ്ണോയ് (15) എന്നിവരെ സക്സേന പുറത്താക്കി. അടുത്ത രണ്ടുപേരെയും ബേസിൽ തമ്പിയാണ് മടക്കിയത്. ചൗഹാൻ (6), രോഹിത് ശർമ (4) എന്നിവർ ഒറ്റയക്കത്തിൽ മടങ്ങി. അഞ്ചിന് 61 റൺസ് എന്നനിലയിൽ വൻ തകർച്ച. തിങ്കളാഴ്ച കളി അവസാനിക്കുേമ്പാൾ രജത് പലിവാലും (25) ക്യാപ്റ്റൻ അമിത് മിശ്രയുമാണ് (15) ക്രീസിൽ. 22 റൺസ് നേടിയ ഇൗ കൂട്ടുകെട്ട് നങ്കൂരമിടും മുമ്പ് അവസാനിപ്പിക്കാനാവും ഇന്ന് കേരളത്തിെൻറ ശ്രമം. വിജയം കണ്ടാൽ പത്തു വർഷത്തിനിടെ ആദ്യ നോക്കൗട്ട് റൗണ്ട്.
മറ്റു സ്കോറുകൾ:
ഝാർഖണ്ഡ് 242, 106/2. ഗുജറാത്ത് 411 (രണ്ടാം ഇന്നിങ്സിൽ ഝാർഖണ്ഡ് 63 റൺസ് പിന്നിൽ).
സൗരഷ്ട്ര 534. രാജസ്ഥാൻ 275, 13/0 (ഫോളോഒാൺ വഴങ്ങിയ രാജസ്ഥാൻ 246 റൺസ് പിന്നിൽ)
ഗ്രൂപ് ‘ബി’ പോയൻറ് പട്ടിക (ആദ്യ മൂന്നു ടീം)
ടീം, കളി, ജയം, തോൽവി, സമനില, റൺറേറ്റ്, പോയൻറ് ക്രമത്തിൽ
ഗുജറാത്ത് 5-4-0-1-(+0.043) -27
കേരളം 5-4-1-0-(+0.627)-24
സൗരാഷ്ട്ര 5-3-1-1-(+0.209)-23
(പോയൻറ് സ്കോറിങ്: ജയം 6, ഇന്നിങ്സ് ജയം 7)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.