തിരുവനന്തപുരം: മറുനാടൻ താരം ജലജ് സക്സേനയുടെ കുത്തിത്തിരിയുന്ന പന്തുകൾക്ക് മുന്നിൽ ബാറ്റുവെക്കാനാകാതെ ഝാർഖണ്ഡിെൻറ പേരുകേട്ട ബാറ്റിങ് നിര കുഴങ്ങിയപ്പോൾ ഗ്രീൻഫീൽഡിൽ ആദ്യദിനം കേരളത്തിന് മേൽക്കൈ നൽകി. വെള്ളിയാഴ്ച വെളിച്ചക്കുറവുമൂലം കളി നേരേത്ത അവസാനിപ്പിക്കുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 200 റൺ എന്ന നിലയിലാണ് ഝാർഖണ്ഡ്. കിട്ടിയ അവസരങ്ങൾ കേരള ഫീൽഡർമാർ മുതലാക്കിയിരുന്നെങ്കിൽ ഝാർഖണ്ഡിെൻറ പരിതാപമായേനെ.
കേരളത്തിനുവേണ്ടി ഓൾ റൗണ്ടർ ജലജ് സക്സേന 50 റൺ വഴങ്ങി ആറു വിക്കറ്റെടുത്തപ്പോൾ സന്ദീപ് വാര്യർ, കെ. മോനിഷ്, അക്ഷയ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 23 റൺസുമായി സണ്ണി ഗുപ്തയും ഒരു റണ്ണുമായി സമറുമാണ് ക്രീസിൽ.വെള്ളിയാഴ്ച ശക്തമായ മഴമൂലം ഒന്നരമണിക്കൂർ വൈകിയാണ് കളി തുടങ്ങിയത്. സ്പിന്നിനെ കൈയയഞ്ഞ് സഹായിക്കുന്ന പിച്ചിൽ ടോസ് നേടിയ ഝാർഖണ്ഡ് ക്യാപ്റ്റൻ വരുൺ ആരോൺ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാൽ, പിച്ചിലെ ഈർപ്പം മുതലാക്കി ബൗളർമാർ പന്തെറിഞ്ഞതോടെ ഝാർഖണ്ഡിെൻറ മുൻനിര അക്ഷരാർഥത്തിൽ വെള്ളംകുടിച്ചു.
സ്കോർ അഞ്ചിൽ നിൽക്കെ ഓപണർ ബബൂൽ കുമാറിനെ (0) വിക്കറ്റ് കീപ്പർ അസറുദ്ദീെൻറ കൈകളിലെത്തിച്ച് സന്ദീപ് വാര്യരാണ് ആദ്യ പ്രഹരമേൽപിച്ചത്. വിരാട് സിങ് (15) നസീം സിദ്ഖ് (24) ഇഷാദ് ജഗ്ഗിയെയും (0) ജലജ് മടങ്ങിയതോടെ ഒരു ഘട്ടത്തിൽ 48/4 എന്ന നിലയിലായിരുന്നു ഝാർഖണ്ഡ്. എന്നാൽ, സൗരവ് തിവാരിയും (22) യുവതാരം ഇഷാൻ കിഷനും (45)ചേർന്ന് 100 കടത്തി. കൗശൽ സിങ് (24), വരുൺ ആരോൺ (7), ആഷിക് കുമാർ (25) എന്നിവരും പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.