രഞ്ജി ട്രോഫി: രാജസ്ഥാനെതിരെ കേരളത്തിന് മികച്ച തുടക്കം

തിരുവനന്തപുരം: രഞ്ജി ട്രോഫി ഗ്രൂപ്​ ബി മത്സരത്തിൽ കേരളത്തിന് രാജസ്ഥാനെതിരെ മികച്ച തുടക്കം. ആദ്യദിനം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്​ടത്തിൽ 232 റൺ എന്നനിലയിലാണ് ആതിഥേയർ. കേരളത്തിനായി രോഹൻ പ്രേം (86), ജലജ് സക്സേന (79) എന്നിവർ അർധ സെഞ്ച്വറി നേടി. 38 റൺസുമായി ക്യാപ്​റ്റൻ സച്ചിൻ ബേബിയും 25 റൺസുമായി സഞ്ജു സാംസണുമാണ് ക്രീസിൽ. 

ഗുജറാത്തിനെതിരെ ഇറങ്ങിയ ടീമിൽ  മാറ്റവുമായാണ് കേരളം തുമ്പയിൽ ഇറങ്ങിയത്. കഴിഞ്ഞ രണ്ടുകളിയിലും നിറം മങ്ങിയ ഓപണർ  രാഹുലിന് പകരം വിഷ്ണു വിനോദിനെയാണ് ഇന്നിങ്സ് ഓപൺ ചെയ്യാൻ കോച്ച് ഡേവ് വാട്ട്മോർ ഇറക്കിയത്. എന്നാൽ, ക്യാപ്​റ്റ​​െൻറയും കോച്ചി‍​െൻറ പ്രതീക്ഷകൾ തകർത്ത് ആദ്യ ഓവറിലെ നാലാം പന്തിൽതന്നെ വിഷ്ണു (2) മടങ്ങി. രാജസ്ഥാൻ ക്യാപ്​റ്റൻ പങ്കജ് സിങ്ങി​െൻറ പന്തിൽ കീപ്പർ ഡി.എച്ച് യാഗ്​നിക് വിഷ്ണുവിനെ പിടികൂടുകയായിരുന്നു. എന്നാൽ, രണ്ടാം വിക്കറ്റിൽ ക്രീസിൽ ഒത്തുചേർന്ന ജലജ് സക്സേനയും രോഹൻ പ്രേമും ശ്രദ്ധയോടെ ബാറ്റ് ചെയ്തതോടെ കേരളം മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 164 റൺസി‍​െൻറ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

സ്കോർ 166ൽ നിൽക്കേ സ്പിന്നർ ആർ.ബി ബിഷ്ണോയിയെ കയറിയടിക്കാൻ ശ്രമിച്ച ജലജിനെ യാഗ്​നിക് സ്​റ്റംപ് ചെയ്ത് പുറത്താക്കി. തൊട്ടുപിറകേ രോഹനെ വിക്കറ്റിന് മുന്നിൽ കുരുക്കി ലോംറർ രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നാൽ, ക്യാപ്​റ്റൻ സച്ചിൻ ബേബിയും സഞ്ജുവും ചേർന്ന് കളി വീണ്ടും കേരളത്തി​െൻറ വരുതിയിലാക്കുകയായിരുന്നു. 

Tags:    
News Summary - ranji trophy kerala vs rajasthan -Sports news,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.