രഞ്​ജി ട്രോഫിക്ക്​ ഇന്ന്​ തുടക്കം:  കേ​ര​ളം ഇ​ന്ന്​  ഝാ​ർ​ഖ​ണ്ഡി​നെ​തി​രെ


ന്യൂ​ഡ​ൽ​ഹി: 84ാമ​ത്​ ര​ഞ്​​ജി ട്രോ​ഫി ക്രി​ക്ക​റ്റി​ന്​ ഇ​ന്ന്​ തു​ട​ക്ക​മാ​വു​േ​മ്പാ​ൾ, ശ്രീ​ല​ങ്ക​ക്ക്​ ക​ന്നി ​േലാ​ക​ക​പ്പ്​ കി​രീ​ടം സ​മ്മാ​നി​ച്ച ഡേ​വ്​​ന​ൽ വാ​ട്ട്​​മോ​റി​​െൻറ ശി​ക്ഷ​ണ​ത്തി​ൽ ച​രി​ത്രം​കു​റി​ക്കാ​ൻ​ കേ​ര​ളം ഇ​ന്നി​റ​ങ്ങും. ഗ്രൂ​പ്പു​ഘ​ട്ട​ത്തി​ൽ​ത​ന്നെ തോ​റ്റു​പു​റ​ത്താ​കു​ന്ന കേ​ര​ള​ത്തി​​െൻറ പ​തി​വു​ശീ​ലം, മു​ൻ ആ​സ്​​േ​ട്ര​ലി​യ​ൻ താ​ര​ത്തി​നു​കീ​ഴി​യി​ൽ ഇ​ത്ത​വ​ണ തി​രു​ത്തി​ക്കു​റി​ക്കാ​നാ​വു​മെ​ന്നാ​ണ്​ കേ​ര​ള ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​​െൻറ​യും ആ​രാ​ധ​ക​രു​ടെ​യും പ്ര​തീ​ക്ഷ. കേ​ര​ള​ത്തി​​െൻറ ഹോം ​ഗ്രൗ​ണ്ടാ​യ തി​രു​വ​ന​ന്ത​പു​ര​ത്തെ ഗ്രീ​ൻ ഫീ​ൽ​ഡ്​ അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യ​ത്തി​ൽ ശ​ക്​​ത​രാ​യ ഝാ​ർ​ഖ​ണ്ഡാ​ണ്​ ആ​ദ്യ എ​തി​രാ​ളി​ക​ൾ. 

ഗ്രൂ​പ്പ്​ ‘ബി’​യി​ൽ മി​ക​വു​റ്റ എ​തി​രാ​ളി​ക​ൾ​​ക്കൊ​പ്പ​മാ​ണ്​ കേ​ര​ളം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സെ​മി​ഫൈ​ന​ലി​സ്​​റ്റു​ക​ളാ​യ ഝാ​ർ​ഖ​ണ്ഡി​നു​പു​റ​മെ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഗു​ജ​റാ​ത്ത്, ഹ​രി​യാ​ന, സൗ​രാ​ഷ്​​ട്ര, ജ​മ്മു-​ക​ശ്​​മീ​ർ എ​ന്നി​വ​രാ​ണ്​ മ​റ്റു ടീ​മു​ക​ൾ. ആ​ദ്യ ര​ണ്ടു​സ്​​ഥാ​ന​ക്കാ​രാ​ണ്​ ക്വാ​ർ​ട്ട​ർ ​ഫൈ​ന​ലി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​ത്. പേ​സ്​ ബൗ​ളി​ങ്ങി​ൽ കേ​ര​ള​ത്തി​​െൻറ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ബേ​സി​ൽ ത​മ്പി ന്യൂ​സി​ല​ൻ​ഡ്​ ‘എ’​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നാ​യി ഇ​ന്ത്യ‘​എ’ ടീ​മി​ലേ​ക്ക്​ പോ​യ​ത്​ ആ​തി​ഥേ​യ​ർ​ക്ക്​ തി​രി​ച്ച​ടി​യാ​വും. ബാ​റ്റി​ങ്ങി​ൽ, സ​ഞ്​​ജു വി. ​സാം​സ​ൺ, സ​ചി​ൻ ബേ​ബി, രോ​ഹ​ൻ ​പ്രേം, ​മു​ഹ​മ്മ​ദ്​ അ​സ്​​ഹ​റു​ദ്ദീ​ൻ എ​ന്നി​വ​രി​ലാ​ണ്​ പ്ര​തീ​ക്ഷ. സ​ചി​ൻ ബേ​ബി​യാ​ണ്​ കേ​ര​ള ടീ​മി​​െൻറ ക്യാ​പ്​​റ്റ​ൻ.

അ​തേ​സ​മ​യം, മി​ക​ച്ച താ​ര​ങ്ങ​ളു​മാ​യാ​ണ്​ ഝാ​ർ​ഖ​ണ്ഡ്​ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. സൗ​ര​ഭ്​ തി​വാ​രി, ഇ​ഷ​ങ്ക്​ ജ​ഗ്​​ഗി, ഇ​ഷ​ൻ കി​ഷ​ൻ, വ​രു​ൺ ആ​രോ​ൺ, ഷ​ഹ​ബാ​സ്​ ന​ദീം എ​ന്നി​വ​ർ ക​ഴി​ഞ്ഞ സീ​സ​ണി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച​വ​രാ​ണ്. ദേ​ശീ​യ താ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ്​ ഷ​മി, ആ​ർ. അ​ശ്വി​ൻ, ചേ​തേ​ശ്വ​ർ പു​ജാ​ര, മു​ര​ളി വി​ജ​യ്, അ​ഭി​ന​വ്​ മു​കു​ന്ദ്, വൃ​ദ്ധി​മാ​ൻ സാ​ഹ തു​ട​ങ്ങി​യ​വ​ർ വി​വി​ധ ടീ​മു​ക​ൾ​ക്കാ​യി ഇ​ന്ന്​ ക​ള​ത്തി​ലെ​ത്തും.

Tags:    
News Summary - Ranji Trophy - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.