ന്യൂഡൽഹി: ഡൽഹി ഡെയർഡെവിൾസ് താരം ഋഷഭ് പന്ത് ഇന്ത്യയുടെ ഒഴിച്ചുകൂടാൻ പറ്റാത്ത താരമായി വളരുമെന്ന് മുൻ ഇന്ത്യൻതാരം രാഹുൽ ദ്രാവിഡ്. ‘‘പിതാവ് മരിച്ചതിനു െതാട്ടുപിന്നാലെയാണ് പന്ത് െഎ.പി.എല്ലിെലത്തുന്നത്. വ്യക്തിപരമായ വേദനകൾ മറികടന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ പ്രധാന താരങ്ങളിലൊരാളായി പന്ത് മാറും’’ -ദ്രാവിഡ് പറഞ്ഞു. 12 പോയൻറുമായി ആറാം സ്ഥാനത്ത് ഡൽഹി ഫിനിഷ് ചെയ്തെങ്കിലും ടീമിനായി താരം ഏറെ തിളങ്ങിയിരുന്നു. 14 കളികളിൽനിന്നായി 336 റൺസ് അടിച്ചുകൂട്ടിയ പന്തിെൻറ സ്ട്രൈക്ക്റേറ്റ് 165. 61 ആയിരുന്നു. 386 റൺസുമായി സഞ്ജു സാംസണാണ് റൺസിൽ പന്തിെൻറ മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.