????????? ????????????????? ????? ??????

ജർമനിയോട് പകരം വീട്ടി ബ്രസീലിന് ഒളിമ്പിക്‌സ് സ്വർണം (വിഡിയോ)

റിയോ ഡെ ജനീറോ: മാറക്കാന നിര്‍ത്താതെ ഇരമ്പുകയായിരുന്നു. മണിക്കൂറുകളോളം. കളി തുടങ്ങുംമുമ്പ് ഗാലറി നിറഞ്ഞ മഞ്ഞക്കൂട്ടം അവസാനം സ്വന്തം ടീമിനെ ജയിപ്പിച്ച് ഏറെക്കഴിഞ്ഞാണ് ആരവം നിര്‍ത്തിയത്. അഞ്ചു തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിന് ചരിത്രത്തിലാദ്യമായി ഫുട്ബാളില്‍ ഒളിമ്പിക് സ്വര്‍ണം. പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പ് സെമിയില്‍ തങ്ങളെ നാണംകെടുത്തിയ ജര്‍മനിയെ അവര്‍ 6-5ന് പരാജയപ്പെടുത്തി.

 കോപ ശതാബ്ദി കപ്പില്‍ കളിപ്പിക്കാതെ സൂപ്പര്‍താരം നെയ്മറെ ഒളിമ്പിക്സിലേക്ക് കരുതിവെച്ച ബ്രസീലിന്‍െറ കണക്കൂകൂട്ടല്‍ തെറ്റിയില്ല. നെയ്മറായിരുന്നു ഫൈനലിലെ താരം. ഷൂട്ടൗട്ടിലെ വിജയ ഗോള്‍ അടക്കം രണ്ടുഗോള്‍ നെയ്മറുടെ ബൂട്ടില്‍നിന്നായിരുന്നു. മനോഹരമായ കളിയിലൂടെ ഭൂരിഭാഗം സമയവും മൈതാനം നിറഞ്ഞ ബ്രസീലിനെ കടുത്ത പ്രതിരോധത്തിലൂടെ ഗോളടിക്കാന്‍ വിടാതെ ജര്‍മനി തളച്ചിട്ടതോടെയാണ് അധികസമയവും കഴിഞ്ഞ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ജര്‍മനിയുടെ അഞ്ചാമത്തെ കിക്ക് ബ്രസീല്‍ ഗോളി വാവെറ്റന്‍ തടഞ്ഞപ്പോള്‍ ബ്രസീലിന്‍േറത് ക്യാപ്റ്റന്‍ നെയ്മര്‍ വലയിലത്തെിച്ചു. അതോടെ 60,000ത്തിലേറെ കാണികളുടെ ആഹ്ളാദത്തില്‍ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. നേരത്തെ നെയ്മറിന്‍െറ തന്നെ മനോഹരമായ ഫ്രീകിക്കിലൂടെ 27ാം മിനിറ്റില്‍ മുന്നില്‍കയറിയ ബ്രസീലിന്‍െറ വിജയാഘോഷം വൈകിച്ചത് 59ാം മിനിറ്റില്‍ മാക്സ് മേയറുടെ സമനില ഗോളായിരുന്നു. നില്‍സ് പീറ്റേഴ്സണാണ് ഷൂട്ടൗട്ടില്‍ അടി പാഴാക്കിയത്.

ജര്‍മനി ക്യാപ്റ്റന്‍ മാക്‌സി മില്ല്യന്‍ മേയർ
 

ദുര്‍ബല ടീമുകളോട് സമനില വഴങ്ങി നിറംമങ്ങിയ തുടക്കമിട്ട ബ്രസീല്‍  അവസാന ഗ്രൂപ് മത്സരത്തിലൂടെ തങ്ങളുടെ തനതുശൈലിയിലേക്കും വിജയത്തിലേക്കും തിരിച്ചത്തെിയതോടെ രാജ്യം സ്വര്‍ണപ്രതീക്ഷയുടെ പരകോടിയിലായിരുന്നു. എതിരാളിയായി ജര്‍മനി എത്തിയതോടെ മത്സരത്തിന് വീറും വാശിയും കൂടി. ആദ്യ പകുതിയില്‍ ജര്‍മനി നന്നായി പൊരുതിയെങ്കിലും രണ്ടാം പകുതിയില്‍ കളിയുടെ നിയന്ത്രണം കൂടുതല്‍ സമയവും ബ്രസീലിന്‍െറ കാലുകളില്‍ തന്നെയായിരുന്നു. 11ാം മിനിറ്റില്‍ ജര്‍മനിയാണ് ആദ്യ ഗോളിനടുത്തത്തെിയത്. ജൂലിയന്‍ ബര്‍ണോട്ടിന്‍െറ ലോങ് റേഞ്ച് ബാറില്‍ തട്ടിത്തെറിച്ചു. പിന്നീട് നെയ്മറുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നടത്തിയ പ്രത്യാക്രമണം 27ാം മിനിറ്റില്‍ ഫലം കണ്ടു. തന്നെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് അതിമനോഹരമായി നെയ്മര്‍ വലയിലത്തെിച്ചു. 30ാം മിനിറ്റില്‍ ജര്‍മന്‍ പട ബ്രസീല്‍ ഗോള്‍മുഖത്ത് വട്ടമിട്ട് കളിച്ചെങ്കിലും ബ്രസീല്‍ തട്ടിമുട്ടി രക്ഷപ്പെട്ടു. 35ാം മിനിറ്റില്‍ ജര്‍മനിക്ക് കിട്ടിയ ഫ്രീകിക്ക് ഒരിക്കല്‍കൂടി ബ്രസീല്‍ ബാറിന്‍െറ ബലം പരിശോധിച്ചു. ഇടവേള കഴിഞ്ഞ് 14ാം മിനിറ്റിലായിരുന്നു സമനില ഗോള്‍. വലതുവിങ്ങില്‍നിന്ന് ലഭിച്ച ക്രോസ് ജര്‍മന്‍ ക്യാപ്റ്റന്‍ മാക്സ് മേയര്‍ സമയം പാഴാക്കാതെ നേരെ വലയിലേക്ക് തൊടുത്തു.

 

നെയ്മറുടെ പെനാൽറ്റി കിക്ക്
 

മത്സരം സമനിലയിലായതോടെ പൊരിഞ്ഞ കളിയായി. വിജയം തേടി മഞ്ഞപ്പട ആഞ്ഞടിച്ചതോടെ ജര്‍മനി പ്രതിരോധത്തിലേക്ക് വലിഞ്ഞു. കുറിയ പാസുമായി ഒത്തൊരുമയോടെ ബ്രസീല്‍ നടത്തിയ മുന്നേറ്റങ്ങളെല്ലാം ജര്‍മന്‍ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. ശക്തമായ നീക്കങ്ങള്‍ ദുര്‍ബലമായ ഫിനിഷിങ്ങില്‍ വഴിമാറി. 80ാം മിനിറ്റില്‍ ജര്‍മന്‍ ഗോള്‍മുഖത്ത് ഭീതിവിതച്ച് കുറെനേരം പന്ത് ചുറ്റിക്കറങ്ങിയെങ്കിലും വലയിലേക്കുള്ള വഴി കാണാതെ തിരിച്ചുപോന്നു. അധികസമയത്തും മുന്നേറ്റങ്ങള്‍ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഗോള്‍ മാത്രം പിറന്നില്ല. തുടര്‍ന്നായിരുന്നു ഷൂട്ടൗട്ട്. ഷൂട്ടൗട്ടിലെ അവസാന കിക്ക് വലയിലത്തെിച്ച നെയ്മര്‍ കൂട്ടുകാരോടൊപ്പം ആനന്ദനൃത്തം ചവിട്ടി. കൂടെ ഗാലറിയും.കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ ബെലോ ഹോറിസോണ്ട സ്റ്റേഡിയത്തില്‍ ജര്‍മനിയുടെ ഗോള്‍മഴയില്‍ 1-7ന് മുങ്ങിപ്പോയ ബ്രസീലിന് ഒളിമ്പിക് വിജയം കണക്കുവീട്ടല്‍ കൂടിയായി. മുമ്പു മൂന്നുതവണ ഒളിമ്പിക്സ് ഫൈനലിലത്തെിയെങ്കിലൂം തോല്‍വിയായിരുന്നു ബ്രസീലിന്. 1984, 1988, 2012 വര്‍ഷങ്ങളില്‍.

ബ്രസീൽ ആരാധകർ ആഹ്ലാദത്തിൽ
 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.