കൊൽക്കത്ത: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന്റെ തീയ്യതികള്‍ പ്രഖ്യാപിച്ചു. 2017 ഒക്ടോബര്‍ ആറു മുതല്‍ 28 വരെയാണ് ലോകകപ്പ് നടക്കുക. കൊച്ചിയടക്കം ആറു വേദികള്‍ക്കും ഫിഫ ഇതിനോടകം അനുമതി നല്‍കിയിട്ടുണ്ട്. ഫിഫയുടെ കോമ്പറ്റീഷന്‍സ് വിഭാഗം തലവന്‍ മരിയൊന്‍ മയെര്‍ വൊര്‍ഫെല്‍ഡര്‍ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയം വിലയിരുത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മത്സര തിയ്യതിയും വേദികളും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2017 ജൂലൈ ഏഴിന് ടീമുകളും ഗ്രൂപ്പും നിശ്ചയിക്കാനുളള തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി.
കൊച്ചിക്ക് പുറമെ ഗോവ, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ഗുവാഹത്തി എന്നിവയാണു മറ്റു ലോകകപ്പ് വേദികള്‍. ലോകകപ്പിനുളള ആദ്യവേദിയായി കൊച്ചിയെയാണ് പ്രഖ്യാപിച്ചത്. സാധ്യതാ പട്ടികയിലുണ്ടായിരുന്ന കൊച്ചി സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹവിയര്‍ സെപ്പിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഹവിയര്‍ സെപ്പിയുടേയും ഫിഫ അണ്ടര്‍ 17 ലോകകപ്പ് പദ്ധതി മേധാവി ട്രേസി ലൂവിന്റെയും നേതൃത്വത്തിലുള്ള 23 അംഗ സംഘം കലൂരിലെ നെഹ്‌റു സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും നേരത്തെ പരിശോധിച്ചിരുന്നു. 25 കോടി രൂപ ചെലവില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണു നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നത്. ആതിഥേയരായ ഇന്ത്യക്ക് പുറമേ ഇറാൻ, ഇറാഖ്, ജപ്പാൻ,ദക്ഷിണ കൊറിയ, എന്നീ രാജ്യങ്ങളാണ് ഏഷ്യയിൽ നിന്ന് ലോകകപ്പ് കളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.