കാലിനിൻഗ്രാഡ്: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് ജിയിലെ തങ്ങളുടെ അവസാന പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരുഗോളിന് തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി ബെൽജിയം. ആദ്യ പകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ബെൽജിയത്തിെൻറ ഗോൾ. 51ാം മിനിറ്റിൽ ബോക്സിനകത്ത് യൂറി ടീൽമാൻലിൻ വലതു മൂലയില്‍ ഉണ്ടായിരുന്ന അദ്നാൻ ജനുസാജിന് പാസ്സ് നൽകി. ഇംഗ്ലീഷ് പ്രതിരോധത്തെ അതിവിദഗ്ധമായി കബളിപ്പിച്ച ജനുസാജ് അത് പോസ്റ്റിെൻറ വലതു മൂലയിലേക്ക് നീട്ടി അടിക്കുകയായിരുന്നു. ഇംഗ്ലീഷ് ഗോളി പിക്ക്‌ഫോണ്ട് പന്ത് തടയാനായി ഉയര്‍ന്നു ചാടിയിരുന്നെങ്കിലും വിഫലമായി.
കളിയിൽ പന്തടക്കത്തിൽ മുന്നിട്ട് നിന്ന ബെൽജിയത്തിെൻറ ഗോൾമുഖത്ത് ഇംഗ്ലണ്ട് നിരവധി തവണ ആക്രമണങ്ങൾ നടത്തി നോക്കിയെങ്കിലും ഒന്നു ഫലം കണ്ടില്ല. 65ാം മിനിറ്റിൽ ലഭിച്ച അവസരം ഇംഗ്ലണ്ടിനെ മത്സരത്തിൽ തുല്യ നിലയിലെത്തിക്കും എന്ന് തോന്നിയെങ്കിലും അപ്രതീക്ഷിതമായി പന്ത് പുറത്തേക്ക്.
പ്രീക്വാർട്ടറിൽ ബെൽജിയത്തിന് ജപ്പാൻ എതിരാളികളാകുേമ്പാൾ ഇംഗ്ലണ്ട് നേരിടുക ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയയെ. പ്രീക്വാർട്ടറിൽ കൊളംബിയയെ തകർത്താൽ അവർക്ക് സ്വീഡനെയോ സ്വിറ്റ്സർലാൻറിനെയോ ആവും ക്വാർട്ടറിൽ നേരിേടണ്ടി വരിക.
ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു.. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന താരങ്ങൾക്കെല്ലാം ഇടം നൽകിയാണ് ഇരുടീമുകളും കളിക്കുന്നത്. രണ്ട് ടീമുകൾക്കും ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ ഒരുപാട് ലഭിച്ചിരുന്നു. ലോകകപ്പിൽ സാധ്യത കൽപ്പിക്കുന്ന രണ്ട് ടീമുകളായിരുന്നിട്ട് കൂടി വിരസമായ ആദ്യ പകുതിയിൽ എല്ലാ അവസരങ്ങളും ഇരുവരും കളഞ്ഞു കുളിച്ചു.
സൂപ്പർതാരങ്ങളായ ലുക്കാക്കു, ഇൗഡൻ ഹസാർഡ് എന്നിവരില്ലാതെയാണ് ബെൽജിയം ആദ്യ ഇലവനെ ഇറക്കിയത്. ഇംഗ്ലണ്ട് ഹാരി കെയ്നിനെയും പുറത്തിരുത്തിയാണ് കളിച്ചത്. ടൂർണമെൻറിൽ അഞ്ച് ഗോളുകളുമായി ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള ഹാരി കെയ്നും നാല് ഗോളുള്ള ലുകാക്കുവും ഇന്നിറങ്ങാതിരുന്നത് ആരാധകരിൽ നിരാശ പടർത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.