അർജൻറീനയുടെ സൂപ്പർ താരം സെർജിയോ അഗ്യൂറോക്ക് വലത് കാൽമുട്ടിന് പരിക്ക്. മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റ താരമായ അഗ്യൂറോ താക്കോൽ ദ്വാര ശാസ്ത്രക്രിയക്ക് വിധേയനായതിനാൽ ഇൗ സീസണിൽ കളിക്കില്ലെന്ന് സിറ്റി കോച്ച് പെപ് ഗ്വാർഡിയോള അറിയിച്ചു. ലോകകപ്പിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് താരം.
ലയണൽ മെസ്സിക്കൊപ്പം അർജൻറീനിയൻ മുന്നേറ്റ നിരയിൽ കളിക്കേണ്ട താരത്തിെൻറ പരിക്ക് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. ലോകകപ്പിന് മുന്നോടിയായി താരം ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ വർഷങ്ങളായുള്ള അർജൻറീനയുടെ കിരീട പ്രതീക്ഷയെ അത് ബാധിക്കും. 29കാരനായ അഗ്യൂറോയേ കൂടി മുന്നിൽ കണ്ടാണ് പരിശീലകൻ ജോർജ്ജ് സാമ്പോളി തന്ത്രങ്ങൾ മെനയുന്നത്.
എന്നാൽ അർജൻറീന ടീം ഡോക്ടറുടെ വാക്കുകൾ ആരാധകരുടെ പ്രതീക്ഷകെടുത്തുന്നതാണ്. അഗ്യൂറോയുടെ പരിക്ക് ഗുരുതരമാണെന്നും ലോകകപ്പിനേക്ക് ഫിറ്റ്നസ് വീണ്ടെുക്കാം എന്ന കാര്യത്തിൽ ഉറപ്പ് പറയാനാകില്ലെന്നും ടീം ഡോക്ടർ ഹൊമറോ ഡി അഗസ്റ്റിനോ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.