മഡ്രിഡ്: അർജൻറീനയെ റഷ്യയിലേക്കെത്തിച്ച ലയണൽ മെസ്സിക്ക് ഇനി പുതിയ പരീക്ഷണം. ബാഴ്സലോണ ക്ലബ് ജഴ്സിയണിഞ്ഞ് മെസ്സിയും സംഘവും ഇന്ന് അത്ലറ്റികോ മഡ്രിഡിെൻറ തട്ടകത്തിൽ പോരടിക്കാനിറങ്ങും. ഇന്ത്യൻ സമയം അർധരാത്രിയാണ് പോരാട്ടം. കാറ്റലോണിയൻ ദേശീയത കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയ ശേഷം സ്പാനിഷ് തലസ്ഥാനത്തേക്ക് ബാഴ്സലോണയുടെ ആദ്യ യാത്രയാണിത്.
ലാ ലിഗയിൽ ഏഴു മത്സരങ്ങൾ പൂർത്തിയായപ്പോൾ, കറ്റാലൻ നിരയെ ഇതുവരെ ആർക്കും തളക്കാനായിട്ടില്ല. ഏഴിൽ ഏഴും ജയിച്ച ബാഴ്സലോണ, 21 പോയൻറുമായി ഒന്നാം സ്ഥാനത്താണ്. അതേസമയം, മൂന്നു സമനില വഴങ്ങേണ്ടിവന്ന അത്ലറ്റികോ 15 പോയൻറുമായി നാലാം സ്ഥാനത്താണ്. കറ്റാലന്മാരെ ഇന്ന് അതിജയിച്ചാൽ സ്ഥാനം രണ്ടിലേക്കെത്തിക്കാം.
അത്ലറ്റികോയുടെ പുതിയ ഹോം സ്റ്റേഡിയമായ വാൻഡയിലെ മത്സരം ബാഴ്സക്ക് കഠിനമായിരിക്കും. കണക്കിലെ കളിയിൽ ഏറെമുന്നിലുള്ള ബാഴ്സക്ക് ചരിത്രത്തിൽ വിശ്വസിക്കാം. ഡിഗോ സിമിയോണി അധികാരമേറ്റെടുത്തശേഷം ഇതുവരെ അത്ലറ്റികോക്ക് ബാഴ്സയെ ലാ ലിഗയിൽ തോൽപിക്കാനായിട്ടില്ല. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി വിവിധ രാജ്യങ്ങളിലായിരുന്ന താരങ്ങൾ ക്ലബിലേക്ക് തിരിച്ചെത്തി പരിശീലനം ആരംഭിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.