ബയേണ്‍ മ്യൂണിക് x ആഴ്സനല്‍ മത്സരം ഇന്ന്

ആഴ്സന്‍ വെങ്ങറെയുംകൊണ്ടേ ബയേണ്‍ മ്യൂണിക് പോവൂ എന്നപോലെയാണ് കാര്യങ്ങളുടെ കിടപ്പ്. വെങ്ങര്‍ പടിയിറങ്ങിയാലേ എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് കിരീടമത്തെൂവെന്നാണ് ഇംഗ്ളണ്ടിലെ ആരാധകക്കൂട്ടങ്ങള്‍ക്കിടയിലെ പ്രചാരണം. കോച്ചിനെതിരെ കലാപം ശക്തമാകുന്നതിനിടെയാണിപ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ വീണ്ടുമൊരു ബയേണ്‍ മ്യൂണിക് വെല്ലുവിളി.

യൂറോപ്യന്‍ ഫുട്ബാളിലെ പുതുകാല വൈരികളെന്ന വിളിപ്പേരിനെ അടിവരയിട്ടുകൊണ്ടാണ് ഇക്കുറി പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പ് പൂര്‍ത്തിയായത്. വീണ്ടുമൊരു ആഴ്സനല്‍-ബയേണ്‍ സൂപ്പര്‍ പോരാട്ടം. അവസാന അഞ്ച് സീസണില്‍ നാലാം തവണയാണ് ഇരുവരും മുഖാമുഖമത്തെുന്നത്. ജര്‍മനിയിലും യൂറോപ്പിലുമായി കിരീടംകൊയ്യുന്ന ബയേണിന് മുന്നില്‍ മികച്ച ഫുട്ബാള്‍വിരുന്നൊരുക്കി ചിറകറ്റുവീഴാനായിരുന്നു അപ്പോഴെല്ലാം ആഴ്സനലിന്‍െറ വിധി.

കാര്‍ലോ ആഞ്ചലോട്ടി (ബയേണ്‍ കോച്ച്)
 

ഇക്കുറി തിരക്കഥ മാറുമോ, അതോ ആവര്‍ത്തിക്കുമോ? എന്തായാലും വെങ്ങറുടെ വിധിനിര്‍ണയ പോരാട്ടമാവും ഇന്നത്തേത്. അലയന്‍സ് അറീനയിലെ ‘സോക്കര്‍ ഷോ’ക്കു മുമ്പായി ബെറ്റിങ് വിപണിയിലും തിരക്ക് ആഴ്സനല്‍-ബയേണ്‍ പോരാട്ടത്തിന്. 2012-13, 2013-14 സീസണുകളില്‍ ഇതേപോലെ പ്രീക്വാര്‍ട്ടറിലായിരുന്നു ഇരുവരും മത്സരിച്ചത്. 2015-16 സീസണില്‍ ഗ്രൂപ് റൗണ്ടില്‍തന്നെ ആ പോരാട്ടം കഴിഞ്ഞു. മുമ്പ് 2004-05 സീസണ്‍ പ്രീക്വാര്‍ട്ടറിലും ഏറ്റുമുട്ടി. മൂന്നു തവണയും ബയേണിന് മുന്നില്‍ യൂറോപ്യന്‍ സ്വപ്നമുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനായിരുന്നു ആഴ്സന്‍ വെങ്ങറുടെ വിധി.

ചരിത്രവും കണക്കുപുസ്തകവുമെല്ലാം ബയേണിന് അനുകൂലമാണെങ്കിലും ഇക്കുറി കാറ്റ് ഇംഗ്ളണ്ടിലേക്കാണ്. 2010നുശേഷം ഇതാദ്യമായാണ് ജര്‍മന്‍ ചാമ്പ്യന്മാര്‍ക്ക് ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് റൗണ്ടില്‍ ഒന്നാം സ്ഥാനം നഷ്ടമാകുന്നത്. ‘ഡി’യില്‍ അത്ലറ്റികോ മഡ്രിഡിന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ബയേണ്‍. എന്നാല്‍, നാലു വര്‍ഷത്തിനിടെ ആഴ്സനല്‍ ഇക്കുറി ഗ്രൂപ് റൗണ്ടില്‍ ഒന്നാമതത്തെി. മാത്രമല്ല, 11 വര്‍ഷത്തിനിടെ ആദ്യമായി ഒരു കളിയും തോല്‍ക്കാതെയുള്ള കുതിപ്പും.

ആഴ്സന്‍ വെങ്ങര്‍(ആഴ്സനല്‍ കോച്ച്)
 

ഇരു സംഘത്തിനും ആവനാഴിയില്‍ ആയുധങ്ങളേറെയാണ്. അതെങ്ങനെ ഉപയോഗിച്ച് ഫലിപ്പിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ ഫലം. ജെറോം ബോട്ടെങ്ങിന്‍െറ പരിക്ക് ബയേണ്‍ പ്രതിരോധത്തിന് തലവേദനയാകും. എങ്കിലും പ്രതിരോധത്തിലെ ഫിലിപ്പ് ലാം, മാറ്റ് ഹുമ്മല്‍സ്. ലോകോത്തര മധ്യനിരയുടെ സാന്നിധ്യമായി അര്‍തുറോ വിദാല്‍, തിയാഗോ അല്‍കന്‍റാര, ആര്‍യന്‍ റോബന്‍, ഫ്രാങ്ക് റിബറി, ഡഗ്ളസ് കോസ്റ്റ, കിങ്സ്ലി കോമാന്‍.

മുന്നേറ്റത്തില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, തോമസ് മ്യൂളര്‍ എന്നിവരും. കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ പ്ളെയിങ് ഇലവനില്‍ ഇവരില്‍ ആരെല്ലാം ഇടംപിടിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ആതിഥേയരുടെ ഗെയിം പ്ളാന്‍.ആഴ്സനലും മോശമല്ല. ഇംഗ്ളണ്ടിലെ തുടര്‍ച്ചയായ രണ്ട് തോല്‍വിയില്‍ കരകയറിയാണ് ഗണ്ണേഴ്സിന്‍െറ വരവ്. പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുന്ന ടീമില്‍ സസ്പെന്‍ഷന്‍ കഴിഞ്ഞ് ഗ്രനിത് ഷാകയും ഡിഫന്‍ഡര്‍ ഹെക്ടര്‍ ബെല്ളെറിനും തിരിച്ചത്തെി.

അതേസമയം, ഗോളി പീറ്റര്‍ ചെക്ക് മ്യൂണികില്‍ കളിക്കില്ളെന്നാണ് റിപ്പോര്‍ട്ട്. പകരം ഡേവിഡ് ഒസ്പിനയാവും വലകാക്കുക. ഗോളടിച്ചുകൂട്ടുന്ന അലക്സിസ് സാഞ്ചസും മധ്യനിരയില്‍ തിയോ വാല്‍കോട്ട്, മെസ്യൂത് ഓസില്‍, ഡാനി വെല്‍ബെക്ക്, ഷൊദ്റാന്‍ മുസ്തഫി എന്നിവരും മികച്ച ഫോമിലാണ്.

Tags:    
News Summary - bayern munich v arsenal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.