മഡ്രിഡ്: ബാഴ്സലോണ ഭയന്നത് തന്നെ സംഭവിച്ചു. റയൽ സോസീഡാഡിനെ 2-1ന് തോൽപിച്ച് റയൽ മഡ്രിഡ് സ്പാനിഷ് ഫുട്ബാൾ ലീഗിൽ ബാഴ്സയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി.
പോയൻറ് നിലയിൽ തുല്യത പാലിച്ചെങ്കിലും എൽക്ലാസിക്കോയിൽ നേടിയ നാലുപോയൻറിെൻറ ബലത്തിലാണ് റയൽ മുന്നിലെത്തിയത്. സൂപ്പർ താരം കരീം ബെൻസേമയും നായകൻ സെർജിയോ റാമോസുമാണ് റയലിനായി ഗോളുകൾ നേടിയത്. 30 മത്സങ്ങളിൽ നിന്നും റയലിനും ബാഴ്സക്കും 65 പോയൻറ് വീതമാണുള്ളത്.
വെള്ളിയാഴ്ച നിലവിലെ ജേതാക്കളായ ബാഴ്സ സെവിയ്യയോട് ഗോൾരഹിത സമനില വഴങ്ങിയതോടെയാണ് റയലിന് ഒന്നാം സ്ഥാനം കൈയ്യടക്കാൻ അവസരം ലഭിച്ചത്. ഇതോടെ ലാലിഗയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ തീപാറുമെന്നുറപ്പായി.
രണ്ടാം പകുതി അവസാനിച്ച് അഞ്ചുമിനിറ്റിന് ശേഷം പെനാൽറ്റിയിലൂടെ റാമോസാണ് റയലിനെ മുന്നിലെത്തിച്ചത്. ലാലിഗ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഡിഫൻഡറെന്ന റെക്കോഡ് റാമോസ് സ്വന്തമാക്കി. 68 ഗോൾ നേടിയ റാമോസ് ബാഴ്സ ഇതിഹാസം റെനാൾഡ് കോമാനെയാണ് മറികടന്നത്. എന്നാൽ റാമോസിെൻറ സന്തോഷം ഏറെ സമയം നീണ്ടു നിന്നില്ല. പിന്നാലെ കാൽമുട്ടിന് പരിക്കേറ്റ റാമോസ് കളം വിട്ടു.
✨@SergioRamos overtakes Koeman and is now the Top Goalscoring Defender in #LaLigaHistory! 🤍🔝⚽#RealSociedadRealMadrid pic.twitter.com/mNdJ6bvF5d
— LaLiga English (@LaLigaEN) June 21, 2020
ഫെഡറിക് വാൽവെർഡെയുടെ അസിസ്റ്റിൽ നിന്നും 70ാം മിനിറ്റിലായിരുന്നു ബെൻസേമയുടെ ഗോൾ. വിജയഗോളിന് തൊട്ടുമുമ്പ് സോസീഡാഡ് താരം അദ്നാൻ ജാനുസാജിെൻറ ഗോൾ വാറിലൂടെ നിഷേധിക്കപ്പെട്ടത് വിവാദമായി. 83ാം മിനിറ്റിൽ മൈക്കൽ മെറിനോയാണ് ആതിഥേയർക്കായി ആശ്വാസ ഗോൾ നേടിയത്.
ഇതോടെ കോവിഡിന് ശേഷം ലീഗ് പുനരാരംഭിച്ച ശേഷം കളിച്ച മൂന്നിലും ജയിക്കാൻ സിനദിൻ സിദാനും കുട്ടികൾക്കുമായി. 47 പോയൻറുമായി സോസീഡാഡ് ഏഴാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.