ലണ്ടൻ: നിലവിലെ ചാമ്പ്യന്മാരായ ആഴ്സനൽ എഫ്.എ കപ്പ് ഫുട്ബാൾ മൂന്നാം റൗണ്ടിൽ പുറത്ത്. രണ്ടാം ഡിവിഷൻ ക്ലബായ നോട്ടിങ്ഹാം ഫോറസ്റ്റ് സ്വന്തം ഗ്രൗണ്ടിൽ നിറഞ്ഞാടിയപ്പോൾ 4^2നായിരുന്നു ആഴ്സനലിെൻറ നാണംകെട്ട തോൽവി. നാലു വർഷത്തിനിടെ മൂന്നു തവണ എഫ്.എ കപ്പിൽ മുത്തമിട്ട ആഴ്സനലിനെ കളിപഠിപ്പിക്കും വിധമായിരുന്നു രണ്ടാം ഡിവിഷൻ ക്ലബായ നോട്ടിങ്ഹാം കളംവാണത്. എറിക് ലിചാ ഇരട്ട ഗോൾ നേടിയപ്പോൾ, ബെൻ ബ്രെർട്ടനും, കീരൺ ഡവലും ഒാരോ ഗോളടിച്ചു. ആഴ്സനലിനായി പെർ മെർറ്റസാകറും ഡാനി വെൽബകും സ്കോർ ചെയ്തെങ്കിലും തോൽവി ഒഴിവാക്കാനായില്ല.
ഗോളി പീറ്റർചെക്ക്, അലക്സിസ് സാഞ്ചസ്, മെസ്യൂത് ഒാസിൽ, അലക്സാന്ദ്രെ ലകസെറ്റെ തുടങ്ങിയ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി ഒമ്പത് മാറ്റങ്ങളുമായിറങ്ങിയ ആഴ്സനലിന് അപ്രതീക്ഷിതമായിരുന്നു ഫലം. ഗോളി ഡേവിഡ് ഒസ്പിനയുടെ പിഴവുകളും, പ്രതിരോധത്തിലെ പകരക്കാരുടെ വീഴ്ചകളും തിരിച്ചടിയായി. 1996ന് ശേഷം ഇതാദ്യമായാണ് പീരങ്കിപ്പട മൂന്നാം റൗണ്ടിൽ മടങ്ങുന്നത്. മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ജയത്തോടെ മുന്നേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.