തെഗുസിഗൽപ: ഹോണ്ടുറസ് ഒന്നാം ഡിവിഷൻ ക്ലബ് മൊട്ടാഗുവയുടെ കിരീടവിജയം ആഘോഷിക്കാനെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് നാലുപേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഹോണ്ടുറസ് ലീഗിലെ അവസാന മത്സരം കാണാനെത്തിയ ആരാധകരിൽ ഒരു വിഭാഗം ഗാലറിയിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതാണ് ദുരന്തകാരണമെന്ന് പൊലീസ് പറഞ്ഞു. ടിക്കറ്റ് വിൽപനയിലെ പിഴവാണ് ദുരന്തത്തിനിടയാക്കിയതെന്ന് മൊട്ടാഗുവ ക്ലബ് പ്രസിഡൻറ് അറിയിച്ചു. ഹോണ്ടുറസ് പ്രൊഗ്രസോ ക്ലബിനെതിരായ ഫൈനൽ മത്സരത്തിനിടെയായിരുന്നു ദുരന്തം. രണ്ടു പാദങ്ങളിലായി നടന്ന മത്സരത്തിൽ മൊട്ടാഗുവ 7-1ന് ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.