ഫാൻസി ഡ്രസ്​ വിവാദമായി; ഗ്രീസ്​മാൻ മാപ്പുപറഞ്ഞു

മഡ്രിഡ്​: എൻ.ബി.എ താരങ്ങളെ അനുകരിച്ച്​ ഫാൻസി ഡ്രസിൽ ​ഒരു ​േഫാ​േട്ടാ ഇൻസ്​റ്റഗ്രാമിലിടു​േമ്പാൾ, അത്​ലറ്റികോ താരം ഗ്രീസ്​മാൻ ഇത്രയും പ്രതീക്ഷിച്ചുകാണില്ല. ​ശരീരം മുഴുവൻ കരിപുരട്ടി കുന്നുകൂടിയ മുടിയുമായി ബാസ്​കറ്റ്​ബാൾ പിടിച്ചുനിൽക്കുന്ന ​േഫാ​​േട്ടാ​ക്കെതിരെ പക്ഷേ, ആരാധകർ രൂക്ഷ വിമർശനവുമായി എത്തി. കറുത്ത വംശജരെ ​അപമാനിക്കുന്ന തരത്തിലാണ്​ ഗ്രീസ്​മാ​​െൻറ പ്രവൃത്തിയെന്നാരോപിച്ച്​ കമൻറുകൾ നിറഞ്ഞു.

ആദ്യ കമൻറിന്​ ‘ ശാന്തരാകൂ കൂട്ടുകാരേ, ഞാൻ ഹാർലം ​േഗ്ലാബട്രോറ്റേഴ്​സി​​െൻറ ആരാധകനാണ്​’ എന്ന്​ മറുപടി നൽകിയെങ്കിലും വിമർശകർ വിട്ടില്ല. വംശീയത ആരോപിച്ച്​ വിവിധ ഭാഗങ്ങളിൽനിന്ന്​ പ്രമുഖര​ും രംഗത്തെത്തി. ഇതോടെ ഫോ​േട്ടാ പിൻവലിച്ച്​ ഗ്രീസ്​മാന്​ മാപ്പുപറയേണ്ടിവന്നു. ‘‘ഞാൻ വിക​ൃതമാക്കിയാണ്​ അണിഞ്ഞൊരുങ്ങിയത്​. വേഷത്തിൽ ചിലരെ വേദനിപ്പിച്ചു. എല്ലാവരോടും മാ​പ്പുചോദിക്കുന്നു’’ -ഗ്രീസ്​മാൻ ട്വിറ്ററിൽ കുറിച്ചു. 

Tags:    
News Summary - GRIEZMANN SAYS SORRY FOR BLACKFACE PHOTO AFTER 'RACIST' CONTROVERSY- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.