കോവിഡിന്​ കീഴടങ്ങി ഇറാഖ്​ ഫുട്​ബാൾ ഇതിഹാസം അഹമ്മദ്​ റാദി

ബഗ്​ദാദ്​: ഫിഫ ലോകകപ്പിലെ ഇറാഖി​​െൻറ ഏക ഗോളി​​െൻറ ഉടമയായ ഇതിഹാസതാരം അഹമ്മദ്​ റാദി കോവിഡിനു മുന്നിൽ കീഴടങ്ങി. 56 വയസ്സായിരുന്നു. 1982 മുതൽ 1997 വരെ ഇറാഖ്​ ദേശീയ ടീമി​​െൻറ ആക്രമണത്തെ നയിച്ച റാദി, രാജ്യത്തി​​െൻറ ഏറ്റവുമേറെ ആഘോഷിക്കപ്പെട്ട ഫുട്​ബാളറായിരുന്നു.

1986 മെക്​സികോ ലോകകപ്പി​​െൻറ ഗ്രൂപ്​​ റൗണ്ടിൽ ബെൽജിയത്തിനെതിരെയായിരുന്നു റാദി ​ഗോൾ നേടിയത്​. മത്സരത്തിൽ 2-1ന്​ തോറ്റെങ്കിലും ഇറാഖി​​െൻറ ലോകകപ്പിലെ ​ ഏക​േഗാളായി മാറി. 1984, 1988 ഗൾഫ്​ കപ്പിൽ ഇറാഖിനെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ച റാദി, 1988ൽ ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്​ബാളറായി​ തെരഞ്ഞെടുക്കപ്പെട്ടു.

ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞയാഴ്​ച ബഗ്‌ദാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ്​ സ്​ഥിരീകരിച്ചത്​. തുടർന്ന് വിദഗ്ധ ചികിത്സക്ക് ജോർഡനിലേക്കു പുറപ്പെടാനിരിക്കെ രോഗം ഗുരുതരമായി മരിക്കുകയായിരുന്നു. അൽ റഷീദ്​, അൽ സവ്​റ, വഖ്​റ ക്ലബുകൾക്കായി 17 വർഷം കളിച്ച റാദി അഞ്ചു​ തവണ ഇറാഖ്​ ലീഗ്​ കിരീടം ചൂടി. രാജ്യത്തിനായി 121 മത്സരങ്ങളിൽ 62 ഗോളടിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.