ലണ്ടൻ: തുടർച്ചയായ മൂന്നാം എവേ മത്സരത്തിലും മിന്നും ജയത്തോടെ ലിവർപൂൾ നാലാം സ്ഥാനത്ത്. 18ാം മത്സരത്തിൽ ബേൺമൗത്തിനെ 4-0ന് തകർത്താണ് ക്ലോപ്പും സംഘവും കുതിപ്പ് തുടരുന്നത്. നാലു പ്രതിരോധ താരങ്ങളെ മനോഹരമായി മറികടന്ന് ബ്രസീൽ താരം ഫിലിപ്പ് കുട്ടീന്യോയാണ് ബേൺമൗത്തിനെതിരെ ഗോൾ വേട്ടക്ക് തുടക്കമിടുന്നത്.
പിന്നാെല, ഫിർമീന്യോയുടെ പാസിൽ ക്രൊയേഷ്യൻ പ്രതിരോധ ഭടൻ ഡിയാൻ ലോവേൺ (26) ലിവർപൂളിനായി ലീഡുയർത്തി. ആദ്യ പകുതിക്കു തൊട്ടു മുെമ്പ ഇൗജിഷ്യൻ താരം മുഹമ്മദ് സലാഹും (44) ഗോൾ നേടിയതോടെ ലിവർപൂൾ ജയം ഉറപ്പിച്ചു. 66ാം മിനിറ്റിലാണ് നാലാം ഗോൾ. കുട്ടിന്യോയുടെ പാസിൽനിന്നും ഫിർമീന്യോയാണ് ഗോൾ നേടിയത്. 34 പോയൻറുമായി ലിവർപൂൾ ചെൽസിക്കു പിറകെ(38) നാലാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.