ലിവർപൂൾ-ആഴ്​സനൽ പോരാട്ടം സമനിലയിൽ (3-3)

ലണ്ടൻ: എമിറേ​റ്റ്​സ്​ സ്​റ്റേഡിയത്തിലെത്തി ഗണ്ണേഴ്​സി​​െൻറ വലയിലേക്ക്​ ലിവർപൂളി​​െൻറ രണ്ടു ഉശിരൻ ​േഗാളുകൾ. പിന്നാലെ മൂന്നു ഗോളുകളുമായി ആഴ്​സനലി​​െൻറ തിരിച്ചുവരവ്​. ഒടുവിൽ, റോബർ​േട്ടാ ഫിർമീന്യോയിലൂടെ ലിവർപൂളി​​െൻറ രക്ഷപ്പെടലും. അടിയും തിരിച്ചടിയും കണ്ട ലിവർപൂൾ^ആഴ്​സനൽ പോരാട്ടം 3-3ന്​ ബലാബലം. 

ആവേശം നിറഞ്ഞ പോരിൽ 13ാം മിനിറ്റിൽ ലിവർപൂൾ താരം ​െജയിംസ്​ മിൽനർക്ക്​ പരിക്കേറ്റ്​ പുറത്തുപോവേണ്ടി വന്നതോടെ തിരിച്ചടിയുമായാണ്​ ക്ലോപ്പും സംഘവും കളിതുടങ്ങിയത്​. എന്നാൽ, ഫിർമീന്യോ^കുട്ടീന്യോ^സലാഹ്​ സഖ്യം ഗണ്ണേഴ്​സി​​െൻറ ഗോൾമുഖം വിറപ്പിച്ചുകൊണ്ടേയിരുന്നു. 26ാം മിനിറ്റിൽ ആക്രമണത്തിന്​ ഫലവും കണ്ടു. ഫിലിപ്​​ കുട്ടീന്യോയാണ്​ സ്​കോറർ. രണ്ടാം പകുതിയുടെ ആദ്യത്തിൽ മുഹമ്മദ്​ സലാഹും (52) ഗോൾ നേടിയതോടെ ​ക്ലോപ്പ്​ സന്തോഷിച്ചു. എന്നാൽ, പിന്നീട്​ കണ്ടത്​ ആഴ്​സനലി​​െൻറ തിരിച്ചുവരവാണ്​. ആറു മിനിറ്റിനിടെ മൂന്നുവട്ടം ലിവർപൂളി​​െൻറ വലകുലുങ്ങിയതോടെ എമിറേറ്റ്​ സ്​റ്റേഡിയം കോരിത്തരിച്ചു. 

അലക്​സിസ്​ സാഞ്ചസ്​ (53), ഗ്രനിറ്റ്​ ഷാക്ക (56), മെസ്യൂത്​ ഒാസിൽ (58) എന്നിവരാണ്​ എതിരാളികളെ ഞെട്ടിച്ചത്​. ഒടുവിൽ തോൽക്കുമെന്നു തോന്നിച്ച ഘട്ടത്തിൽ ഫിർമീന്യോ (71) രക്ഷകനായെത്തി ലിവർപൂളി​ന്​ സമനില നൽകുകയായിരുന്നു. 35ഉം 34ഉം പോയൻറുമായി ലിവർപൂൾ,​ ആഴ്​സനൽ ക്ലബുകൾ നാലും അഞ്ചും സ്​ഥാനത്താണ്​.മറ്റൊരു മത്സരത്തിൽ ശക്​തരായ ചെൽസിയെ(0-0) എവർട്ടൺ ഗോൾ രഹിത സമനിലയിൽ തളച്ചു. ചെൽസിക്ക്​ 39ഉം എവർട്ടന്​ 26ഉം പോയൻറാണ്​ നിലവിൽ.
    
 

Tags:    
News Summary - liverpool vs arsenal -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.