ലണ്ടൻ: സതാംപ്ടണിനോട് അവസാന നിമിഷം സമനിലപിടിച്ച് ആഴ്സനൽ തോൽവിയിൽനിന്ന് രക്ഷപ്പെട്ടു. 88ാം മിനിറ്റിൽ ഒലിവർ ജിറൂദിെൻറ ഗോളിലാണ് ഗണ്ണേഴ്സ് 1-1ന് കളി സമനിലയിലാക്കുന്നത്. ആൻഫീൽഡിൽ ലിവർപൂളിനെ എവർട്ടനും (1^1) സമനിലയിൽ തളച്ചു.
സതാംപ്ടണിെൻറ തട്ടകത്തിലെത്തിയ ആഴ്സനൽ മൂന്നാം മിനിറ്റിൽ തന്നെ ഞെട്ടി. കളി തുടങ്ങി ചൂടുപിടിക്കും മുേമ്പ ചാർലി ഒഗസ്റ്റിൻ ഗണ്ണേഴ്സിെൻറ വലകുലുക്കി. അപ്രതീക്ഷത ഗോളിൽ ആഴ്സനൽ അൽപമൊന്നു പതറിയെങ്കിലും പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്നു. ആദ്യ പകുതിയും രണ്ടാം പകുതിയുടെ അവസാനംവരെയും ഡസനോളം അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും ഒന്നും ഗോളാക്കാനായില്ല. ഒടുവിൽ കളി തോൽക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ അലക്സാണ്ടർ ലാകസെറ്റെയുടെ പകരക്കാരനായെത്തിയ ഒലിവർ ജിറൂദ് (88ാം മിനിറ്റ്) ടീമിെൻറ പ്രതീക്ഷ കാത്തു.
ലിവർപൂളിനായി മുഹമ്മദ് സലാഹ് 42ാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ, 77ാം മിനിറ്റിൽ വെയ്ൻ റൂണി പെനാൽറ്റിയിലൂടെ സമനില പിടിച്ചു. ലെസ്റ്റർ സിറ്റി 3-2ന് ന്യൂകാസിൽ യുനൈറ്റഡിനെ തോൽപിച്ചു. 30 പോയൻറുമായി ലിവർപൂൾ നാലും ആഴ്സനൽ (29) അഞ്ചും സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.