ന്യൂഡൽഹി: സുബ്രതോ മുഖർജി അന്താരാഷ്ട്ര സ്കൂൾ ഫുട്ബാൾ ടൂർണമെൻറിൽ കേരളം കലാശക്കളിക്കരികെ. അണ്ടർ 17 വിഭാഗത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന മലപ്പുറം ചേലേമ്പ്ര എൻ.എൻ.എം എച്ച്.എസ്.എസ് തകർപ്പൻ ജയത്തോടെ സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ റിലയൻസ് മുംബൈയെ 2-0ത്തിനാണ് പരാജയപ്പെടുത്തിയത്.
ശനിയാഴ്ച നടക്കുന്ന സെമിയിൽ ചേലേമ്പ്ര അഫ്ഗാനിസ്ഥാനിൽനിന്നുള്ള ടീമിനെ നേരിടും. രണ്ടുതവണ മാത്രമാണ് കേരളം ഫൈനൽ കളിച്ചത്. 2012ലും 2014ലും കേരളം ഫൈനലിൽ തോൽക്കുകയായിരുന്നു.
കളിയിലുടനീളം മേധാവിത്തം പ്രകടിപ്പിച്ച ചേലേമ്പ്ര സംഘത്തെ ഒന്നാം പകുതിയുടെ 33ാം മിനിറ്റിൽ ക്യാപ്റ്റൻ ബാവു നിഷാദും 54ാം മിനിറ്റിൽ അക്ഷയ് മണിയുമാണ് സ്കോർ ചെയ്തത്. ഒരു ഗോൾപോലും വഴങ്ങാതെയാണ് കേരളത്തിെൻറ മുന്നേറ്റം.
ഗ്രൂപ് റൗണ്ടിൽ ഉത്തരാഖണ്ഡിനെ 4-0ത്തിനും സിക്കിമിനെ 2-0ത്തിനും അരുണാചൽ പ്രദേശിനെ 4-0ത്തിനും സായി കൊൽക്കത്തയെ 1-0ത്തിനുമാണ് തോൽപിച്ചത്. കെ. മൻസൂർ അലിയാണ് ചേലേമ്പ്ര സ്കൂൾ ടീമിെൻറ പരിശീലകൻ.
2012ലും 2014ലും അണ്ടർ 17 ഫൈനലിൽ കേരളത്തിന് വേണ്ടി മലപ്പുറം എം.എസ്.പി എച്ച്.എസ്.എസ് ഫൈനൽ കളിച്ചിരുന്നു. രണ്ടിലും പൊരുതിത്തോറ്റു. 2012ൽ യുക്രെയ്ൻ ടീമിനോടും 2014ൽ ബ്രസീൽ ടീമിേനാടുമായിരുന്നു കലാശപ്പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.