ഗുവാഹതി: ഇഷ്ടമൈതാനമായ കൊച്ചിയിൽനേരത്തേ തന്നെ പ്രീക്വാർട്ടറുറപ്പിച്ച കാനറികൾക്ക് എതിരാളികളായെത്തുന്നത് ഹോണ്ടുറസ്. ഗ്രൂപ് ‘ഇ’യിൽ അവസാന മത്സരത്തിൽ ഫ്രാൻസിനോട് 5-1ന് തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരാളായി പ്രീ ക്വാർട്ടർ പ്രവേശനം യാഥാർഥ്യമായതോടെയാണ് ഹോണ്ടുറസും കൊച്ചിയിലേക്കെത്തുന്നത്. നാലാം തവണ കൗമാര ലോകകിരീടം ബ്രസീലിലേക്കെത്തിക്കാനൊരുങ്ങുന്ന മഞ്ഞപ്പട ഇതോടെ, 18ന് ഹോണ്ടുറസുമായി ഏറ്റുമുട്ടും. ഗ്രൂപ് പോരാട്ടങ്ങൾ അവസാനിച്ചതോടെ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് നാളെ തുടക്കം കുറിക്കും. ഇന്ന് വിശ്രമ ദിനം.
ഗ്രൂപ് ‘ഡി’യിൽ യൂറോപ്പിലെ വമ്പന്മാരായ സ്പെയിനിനെയടക്കം തോൽപിച്ച് മൂന്നു കളിയും ജയിച്ചടക്കി നോക്കൗട്ടിലേക്ക് മുന്നേറിയ ബ്രസീലിന് ആശങ്കകളൊന്നും വേണ്ടതില്ല. ഗ്രൂപ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ ടീമാണ് ഹോണ്ടുറസ്. ജപ്പാനോട് 6-1നും ഫ്രാൻസിനോട് 5-1നും തോറ്റ ഹോണ്ടുറസിന് ആശ്വസിക്കാനുള്ളത് ദുർബലരായ ന്യൂകാലിഡോണിയക്കെതിരെ 5-0ത്തിന് ജയിച്ചതു മാത്രം. അതിവേഗ ഫുട്ബാളിെൻറ രാജാക്കന്മാരായ കാനറികളോട് ഹോണ്ടുറസിന് പിടിച്ചുനിൽക്കാനാവുമോയെന്ന് കാത്തിരുന്നു കാണാം.
ഗ്രൂപ് ‘ഇ’യിലെ അവസാന മത്സരത്തിൽ 5-1ന് ഹോണ്ടുറസിനെ തോൽപിച്ചാണ് ഫ്രാൻസ് ഗ്രൂപ് ജേതാക്കളായത്. ഇതോടെ പ്രീ ക്വാർട്ടറിൽ ഫ്രാൻസിന് എതിരാളികൾ ഗ്രൂപ് ‘ഡി’യിൽ നിന്നുള്ള സ്പെയിനാണ്. പ്രീ ക്വാർട്ടറിലെ സൂപ്പർ പോരാട്ടവും ഇതുതന്നെയായിരിക്കും. ഗ്രൂപ് ‘സി’യിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയ ജർമനിക്ക് ലാറ്റിനമേരിക്കൻ അതികായരായ കൊളംബിയയാണ് എതിരാളികൾ. മറ്റു മത്സരങ്ങളിൽ പരേഗ്വ- അമേരിക്കയുമായി െകാമ്പുകോർക്കുേമ്പാൾ, ആഫ്രിക്കൻ സംഘമായ ഘാനയും നൈജറും നേർക്കുനേർ എത്തും.
‘ഇ’ ഗ്രൂപ്പിലെ ഹോണ്ടുറസിനെതിരായ മത്സരത്തിൽ വിൽസൺ ഇസിദോർ, അമിനെ ഗോറി, യാച്ചിൻ അദിൽ, അലക്സ് ഫിലിപ് (രണ്ടു ഗോൾ) എന്നിവരാണ് ഫ്രാൻസിനായി േഗാൾ നേടിയത്. ഹോണ്ടുറസിെൻറ ആശ്വാസഗോൾ കാർലോസ് മെലയുടെ ബൂട്ടിൽ നിന്നായിരുന്നു. ടൂർണമെൻറിൽ ഗോറിയുടെ ഗോൾവേട്ട ഇതോടെ അഞ്ചായി. ഇതേ ഗ്രൂപ്പിലെ ജപ്പാൻ -ന്യൂകാലിഡോണിയ മത്സരം 1-1ന് സമനിലയിൽ അവസാനിച്ചു. നാലു പോയൻറുമായി ജപ്പാൻ ഗ്രൂപ്പിൽ രണ്ടാമതായി. അരങ്ങേറ്റക്കാരായ കാലിഡോണിയക്ക് ആശ്വാസമായി ഒരു പോയൻറും ലഭിച്ചു.
ബ്രസീൽ വീണ്ടുമെത്തി
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പ്രീ ക്വാർട്ടർ എന്ന ആഗ്രഹസാഫല്യവുമായി ബ്രസീൽ കോച്ച് കാർലോസ് അമാഡിയോയും സംഘവും ശനിയാഴ്ച രാത്രിയോടെ കൊച്ചിയിലെത്തി. മഡ്ഗാവിൽ നടന്ന അവസാന ഗ്രൂപ് മത്സരത്തിൽ നൈജറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഗ്രൂപ് ചാമ്പ്യന്മാരായാണ് മഞ്ഞപ്പട കൊച്ചിയിൽ തിരിച്ചെത്തിയത്. ഗാലറി നിറഞ്ഞ മഞ്ഞക്കുപ്പായക്കാരുടെ ആവേശമാണ് അമാഡിയോയെ ആകർഷിച്ചത്. ഹോംഗ്രൗണ്ടിലെന്നപോലെയാണ് ബ്രസീൽ കൊച്ചിയിൽ കളിക്കുന്നതെന്ന് ആദ്യ മത്സരശേഷം അദ്ദേഹം പറഞ്ഞു.
ഇഷ്ട ടീം കൊച്ചിയിലെത്തുന്നതിെൻറ ആവേശത്തിലാണ് കേരളത്തിലെ ഫുട്ബാൾ പ്രേമികളും. പ്രീ ക്വാർട്ടർ മത്സരത്തിന് ബ്രസീലിനെ കൊച്ചിയിൽ ആരും പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ മത്സരത്തിന് ടിക്കറ്റുകൾ ഏറെയുണ്ട്. ശക്തരായ ടീമുകൾ കളത്തിലിറങ്ങുമ്പോൾ സ്റ്റേഡിയം നിറയുമെന്ന പ്രതീക്ഷയിലാണ് സംഘാടകരും. ഉദ്ഘാടന ദിനത്തിൽ ബ്രസീൽ-സ്പെയിൻ മത്സരത്തിലാണ് കൊച്ചിയിൽ ഏറ്റവും കൂടുതൽ കാണികളെത്തിയത്.
ഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.