???????? ???????????????????? ??????????????? ???? ?????????

2017 അണ്ടര്‍ 17 ഫിഫ ലോകകപ്പ്: ഇന്ത്യയിലെ ആദ്യ വേദികളിലൊന്നായി കൊച്ചി

കൊച്ചി: ലോക ഫുട്ബാള്‍ ഭൂപടത്തിലേക്ക് ഗോള്‍കിക്ക് പോലെ കൊച്ചി പറന്നിറങ്ങി. ഇനി ലോകകപ്പ് ഫുട്ബാളിന്‍െറ ആരവങ്ങളിലേക്കുള്ള കാത്തിരിപ്പ്. അവസാനവട്ട പരിശോധനയും കഴിഞ്ഞ് ഫിഫ സംഘം പച്ചക്കൊടി കാണിച്ചതോടെ 2017 അണ്ടര്‍ 17 ലോകകപ്പിന്‍െറ ഇന്ത്യയിലെ ആദ്യ വേദിയായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം പ്രഖ്യാപിക്കപ്പെട്ടു. ന്യൂഡല്‍ഹി, മുംബൈ, ഗുവാഹതി, ഗോവ, കൊല്‍ക്കത്ത എന്നിവയാണ് പട്ടികയിലുള്ള മറ്റു വേദികള്‍. വരും ദിവസങ്ങളില്‍ ഇവയും ഒൗദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. നാല് ടീമുകളടങ്ങുന്ന ഒരു ഗ്രൂപ്പിലെ പോരാട്ടത്തിനാവും കൊച്ചി വേദിയാവുക. നോക്കൗട്ട് മത്സരങ്ങള്‍ക്കും സാധ്യതയുണ്ട്.

ഒരുക്കങ്ങളില്‍ തൃപ്തി, ആരാധക കൂട്ടത്തില്‍ പ്രതീക്ഷ

ഐ.എസ്.എല്‍ മത്സരങ്ങളിലെ ആളും ആരവും തന്നെയാണ് ഫിഫയെ കൊച്ചിയിലേക്ക് ആകര്‍ഷിച്ചത്. മത്സരങ്ങള്‍ക്ക് മുന്നോടിയായി മൈതാനത്ത് നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളും കൊച്ചിക്ക് നേട്ടമായി. ഇന്ത്യയിലെ മറ്റു സ്റ്റേഡിയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊച്ചിയിലേത് മികച്ച ഫീല്‍ഡ് ഓഫ് പ്ളേയാണെന്ന് താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. സ്വാഭാവിക പുല്‍ മൈതാനമെന്ന മെച്ചം കൊച്ചിക്കുണ്ട്. രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്‍ നിലവാരത്തില്‍ മണലിലൊരുക്കിയ മൈതാനം പഴയ പ്രതലത്തെ അപേക്ഷിച്ച് കൂടുതല്‍ മൃദുവായിട്ടുണ്ട്.

23-25 മില്ലീമീറ്റര്‍ ഉയരത്തിലാണ് പുല്‍ത്തകിടി. ഐ.എസ്.എല്‍ മത്സരങ്ങള്‍ അവസാനിക്കുന്നമുറക്ക് കളിസ്ഥലത്തിനു പുറത്തുള്ള ഭാഗങ്ങളിലും പുല്ല് വിരിക്കുന്നതോടെ മൈതാനം പൂര്‍ണസജ്ജമാകും. മൈതാനത്ത് വെള്ളം തങ്ങിനില്‍ക്കാത്തതും ഫീല്‍ഡ് ഓഫ് പ്ളേയിലെ ഡ്രെയ്നേജ് സംവിധാനവും കുറ്റമറ്റതാണെന്ന് ഫിഫ സംഘം അഭിപ്രായപ്പെട്ടു. കനത്ത മഴ പെയ്താലും കളി മുടങ്ങില്ല. ഐ.എസ്.എല്‍ മത്സരങ്ങളില്‍ കണ്ട ആരാധകരുടെ ഒഴുക്കും ഫിഫ പരിഗണിച്ചിരുന്നു.

ഫിഫ നിലവാരത്തിലേക്ക് മാറുമ്പോള്‍ സീറ്റുകളുടെ എണ്ണം കുറയുമെന്നതിനാല്‍ സ്റ്റേഡിയം നിറഞ്ഞ കാണികളെയാണ് ഫിഫ സംഘം പ്രതീക്ഷിക്കുന്നത്. ഫീല്‍ഡ് ഓഫ് പ്ളേ മുതല്‍ സ്റ്റേഡിയത്തിലെ ഓരോ ഒരുക്കങ്ങളും പരിശോധിച്ച ശേഷമായിരുന്നു ഫിഫ കൊച്ചിക്ക് പച്ചക്കൊടി കാണിച്ചത്. ആദ്യഘട്ട പരിശോധനകളിലും കൊച്ചിയിലെ ഒരുക്കങ്ങളില്‍ സംഘം തൃപ്തി അറിയിച്ചിരുന്നു. നവംബര്‍ 14ന് ലോകകപ്പിന്‍െറ ഭാഗ്യമുദ്ര പ്രകാശനത്തിനുള്ള വേദിയായും കൊച്ചിയെ പഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ഫുട്ബാളിലേക്ക് ലോകശ്രദ്ധ പിടിച്ചുപറ്റാനുള്ള അവസരംകൂടിയാണിത്.

കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയം, മുംബൈ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയം, ഗോവ ഫറ്റോര്‍ഡ നെഹ്റു സ്റ്റേഡിയം, ഗുവാഹതി ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയം, ഡല്‍ഹി എന്നിവയാണ് പ്രഖ്യാപനം തേടുന്ന മറ്റു വേദികള്‍.

നിലവാരമുയരും സീറ്റ് കുറയും

അഗ്നിരക്ഷാ ഉപകരണങ്ങള്‍, കളിക്കാര്‍ക്കുള്ള ഡ്രസിങ് റൂം, ജിംനേഷ്യം, വി.ഐ.പി ഏരിയ, സ്റ്റേഡിയം സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള സംവിധാനങ്ങള്‍, മീഡിയാ ബോക്സ്, കളിക്കാര്‍ക്കും മീഡിയക്കും സംവദിക്കാനുള്ള മിക്സഡ് സോണ്‍, ബ്രോഡ്കാസ്റ്റിങ് റൂം, പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങളും സംഘം പരിശോധിച്ചു. ഡ്രസിങ് റൂമില്‍ കാര്യമായ മാറ്റം വേണമെന്നാണ് സംഘത്തിന്‍െറ നിര്‍ദേശം. സ്

റ്റേഡിയത്തില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും സീറ്റ് വേണമെന്നാണ് നിബന്ധന. ഇതിനായി ബക്കറ്റ് സീറ്റുകളാണ് ഫിഫ നിഷ്കര്‍ഷിക്കുന്നത്. ഐ.എസ്.എല്‍ മത്സരം പൂര്‍ത്തിയാകുന്ന മുറക്ക് സീറ്റുകള്‍ പിടിപ്പിക്കും. 60,000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയം 30,000-35,000 പേര്‍ക്കുള്ള സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Tags:    
News Summary - under 17 world cup football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.