????????????? ???????? ???????? ????????? ???? ??????? ???????????????

റൂണിക്ക്​ ഡി.സി യുനൈറ്റഡിൽ കന്നിഗോൾ

വാഷിങ്​ടൺ: എവർട്ടനിൽനിന്ന്​ എം.എൽ.എസ്​ ക്ലബ്​ ഡി.സി യുനൈറ്റഡിലെത്തിയ ഇംഗ്ലീഷ്​ താരം വെയിൻ റൂണിക്ക്​ കന്നിഗോൾ. കൊ​െളാറാഡോ റാപ്പിഡ്​സിനെതി​രായ മത്സരത്തിലായിരുന്നു റൂണിയുടെ ഗോൾ.

33ാം മിനിറ്റിൽ ലൂസിയാനോ അകോസ്​റ്റയുടെ അസിസ്​റ്റിലാണ്​ ഇംഗ്ലീഷ്​ താരം ഗോൾ നേടിയത്​. മത്സരത്തിൽ 2-1ന്​ ഡി.സി യുനൈറ്റഡ്​ വിജയിക്കുകയും ചെയ്​തു. മാഞ്ചസ്​റ്റർ യുനൈറ്റഡി​​െൻറ ഇതിഹാസ താരമായിരുന്ന റൂണി നീണ്ട 13 വർഷങ്ങൾക്കു ശേഷം 2017ൽ എവർട്ടനിലേക്ക്​ മാറിയിരുന്നു.

എവർട്ടനിൽ കാര്യമായി തിളങ്ങാൻ കഴിയാതിരുന്നതോടെയാണ്​ ക്ലബ്​ താരത്തെ ഒഴിവാക്കുന്നത്​. തുടർന്ന്​ അമേരിക്കൻ ക്ലബ്​ ഡി.സി യുനൈറ്റഡ്​ റൂണിയെ സ്വന്തമാക്കുകയായിരുന്നു.  എം.എൽ.എസിൽ 21ാം സ്​ഥാനത്താണ്​ ഡി.സി യുനൈറ്റഡ്​. മത്സരത്തിൽ ഹെഡറിന്​ ശ്രമിച്ച റൂണിക്ക്​ മുഖം പൊട്ടി പരിക്കേൽക്കുകയും ചെയ്​തു. 

Tags:    
News Summary - Wayne Rooney scores first DC United goal- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.