കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ റെയില്‍വേയെ തകര്‍ത്ത് ദേശീയ സീനിയര്‍ വോളിബാള്‍ പുരുഷ കിരീടം നേടിയ കേരള ടീമിന് രാജകീയ സ്വീകരണം. ചെന്നൈയില്‍നിന്ന് കിരീടവുമായത്തെിയ പുരുഷ ടീമിനെയും റണ്ണറപ്പായ വനിതകളെയും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സംസ്ഥാന വോളിബാള്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ ഹാരമണിയിച്ച് സ്വീകരിച്ചു.
രാവിലെ 10ന് കോയമ്പത്തൂര്‍-മാഗ്ളൂര്‍ ഇന്‍റര്‍സിറ്റിയിലാണ് കേരള ടീം കോഴിക്കോടത്തെിയത്. കൂട്ടായ്മയുടെ വിജയമാണ് നേടിയതെന്ന് ടീം അംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷം റെയില്‍വേസിന് അടിയറവെച്ച കിരീടമാണ് കേരളം ഇത്തവണ തിരിച്ചുപിടിച്ചത്. വനിത വിഭാഗം ഫൈനലില്‍ തുടര്‍ച്ചയായ ഒമ്പതാം തവണയാണ് കേരളം റെയില്‍വേയോട് പരാജയപ്പെടുന്നത്.
സ്വീകരണ യോഗം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍ ഉദ്ഘാടനം ചെയ്തു. വോളിബാള്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.വി. ശിവന്‍ അധ്യക്ഷത വഹിച്ചു. വോളിബാള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പ്രഫ. നാലകത്ത് ബഷീര്‍, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ജെ. മത്തായി, പ്രസ് ക്ളബ് പ്രസിഡന്‍റ് കമാല്‍ വരദൂര്‍, വി.പി. ഷാജി, കിഷോര്‍കുമാര്‍, കോച്ച് അബ്ദുല്‍ നാസര്‍, ടി.വി. ബാലന്‍, ഒ. രാജഗോപല്‍, പി. ശ്രീനിവാസന്‍, വി.എം. മോഹനന്‍, സി. സത്യന്‍, പി. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിന്‍െറ സന്തോഷ് ട്രോഫി ഫുട്ബാള്‍ ടീമും ചടങ്ങില്‍ പങ്കെടുത്തു.
ഓരോ വര്‍ഷവും 50 കായിക താരങ്ങള്‍ക്ക് ജോലി –ടി.പി. ദാസന്‍ കോഴിക്കോട്: ഓരോ വര്‍ഷവും 50 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിനല്‍കുമെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍. ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരള ടീമിന് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാറുമായി ആലോചിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വരുകയാണ്. താന്‍ നേരത്തേ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ പ്രസിഡന്‍റായിരിക്കെയാണ് വര്‍ഷത്തില്‍ അമ്പത് താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചത്. 2010 വരെ ഇത് തുടര്‍ന്നു. പിന്നീട് ഫലപ്രദമായി നടന്നില്ല.
2014 ല്‍ സ്വീകരിച്ച പല അപേക്ഷകളില്‍ ഇനിയും തീരുമാനമായിട്ടില്ല. നേരത്തേ സ്വീകരിച്ച അപേക്ഷകള്‍ അടക്കം പരിഗണിച്ച് അടുത്ത വര്‍ഷം മുതല്‍ 50 പേര്‍ക്ക് വീതം ജോലി നല്‍കും. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നും ടി.പി. ദാസന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.