ലോറസ്​ അവാർഡിൽ തിളങ്ങി നദാലും ഒസാകയും; ഇടംപിടിച്ച്​ സലാഹ്​

മൊണാകോ: കോവിഡി​െൻറ താണ്ഡവത്തിൽ ​കായിക ലോകം നിശ്ചലമായ കാലത്തെ മികച്ച താരങ്ങൾക്കുള്ള ലോറസ്​ പുരസ്​കാരം സ്വന്തമാക്കി ടെന്നിസ്​ ചാമ്പ്യന്മാരായ റാഫേൽ നദാലും നവോമി ഒസാകയും. കരിയറിലെ 13ാം ഫ്രഞ്ച്​ ഒാപൺ കിരീടത്തിലൂടെ 20 ഗ്രാൻഡ്​സ്ലാം സ്വന്തമാക്കി റോജർ ഫെഡററുടെ നേട്ടത്തിനൊപ്പമെത്തിയാണ്​ നദാൽ കഴിഞ്ഞ സീസൺ അവിസ്​മരണീയമാക്കിയത്​.

ജപ്പാ​െൻറ ടീൻ ഏജ്​ സൂപ്പർതാരം നവോമി ഒസാക, കരിയറിലെ രണ്ടാം യു.എസ്​ ഒാപൺ കിരീടവുമായാണ്​ കഴിഞ്ഞ സീസണിൽ തിളങ്ങിയത്​.കഴിഞ്ഞ സീസണിലെ യുഫേവ ചാമ്പ്യൻസ്​ ലീഗ്​ ജേതാക്കളായ ബയേൺ മ്യൂണിക്കാണ്​ മികച്ച ടീം. അമേരിക്കൻ ടെന്നിസ്​ ഇതിഹാസം ബില്ലി ജീൻകിങ്​ ലൈഫ്​ടൈം അച്ചീവ്​മെൻറ്​ പുരസ്​കാരം നേടി.സ്​പോർടിങ്​ ഇൻസ്​പിരേഷൻ അവാർഡ്​ മുഹമ്മദ്​ സലാഹിന്​. നദാലി​െൻറ നാലാം ലോറസ്​ പുരസ്​കാരമാണിത്​. നേരത്തെ, ഒരു തവണ മികച്ച കായിക താരമായും (2011), തിരിച്ചുവരവ്​, ​ബ്രേക്ക്​ത്രൂ പുരസ്​കാരങ്ങളും നേടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.