തിരുവനന്തപുരം: തൃശൂർ കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവം ഇത്തവണയും രാത്രിയും പകലുമായി നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷവും സംസ്ഥാന സ്കൂൾ കായികോത്സവം പകലും രാത്രിയുമായി നടത്തി കേരളം രാജ്യത്ത് ചരിത്രം സൃഷ്ടിച്ചിരുന്നു. ഒക്ടോബർ 17 മുതൽ 20 വരെയാണ് മേള.
സബ് ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് (അണ്ടർ -14), ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് (അണ്ടർ 17) സീനിയർ ബോയ്സ് ആൻഡ് ഗേൾസ് (അണ്ടർ 19) കാറ്റഗറികളിലായി 3000ത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കും. 350ഓളം ഒഫിഷ്യൽസ്, ടീം മാനേജേഴ്സ്, പരിശീലകർ എന്നിവർ പുറമെ. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും (റിലേ) ഉൾപ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരം. ദീപശിഖാപ്രയാണം 16ന് രാവിലെ തേക്കിൻകാട് മൈതാനത്തനിന്ന് ആരംഭിക്കും. 17ന് രാവിലെ ഏഴിന് മത്സരങ്ങൾ ആരംഭിക്കും.
ഒന്നാംസ്ഥാനക്കാർക്ക് 2000 രൂപയും, രണ്ടാംസ്ഥാനക്കാർക്ക് 1500 രൂപയും മൂന്നാംസ്ഥാനക്കാർക്ക് 1250 രൂപയും സർട്ടിഫിക്കറ്റും മെഡലും നൽകും. ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന ജില്ലകൾക്ക് യഥാക്രമം 2,20,000, 1,65,000, 1,10,000 എന്നിങ്ങനെ സമ്മാനം നൽകും. വ്യക്തിഗത ചാമ്പ്യൻമാർക്ക് നാല് ഗ്രാം സ്വർണപതക്കം നൽകും. സംസ്ഥാന റെക്കോഡ് സ്ഥാപിക്കുന്നവർക്ക് 4000 രൂപ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.