ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടമായ കായിക താരങ്ങൾക്ക് 'ആൾട്രോസ്' കാർ സമ്മാനിക്കുമെന്ന് ടാറ്റ മോട്ടോഴ്സ്. നാലാം സ്ഥാനം ലഭിച്ചവർക്കാണ് കാർ ലഭിക്കുക.
അവരുടെ പ്രകടന മികവിനുള്ള അംഗീകാരത്തിന് പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ് ഹൈ സ്ട്രീറ്റ് ഗോൾഡ് കളർ മോഡലാകും നൽകുക.
ഗോൾഫ് താരം അതിഥി അശോക്, ഗുസ്തി താരം ബജ്രങ് പുനിയ തുടങ്ങിയവരാണ് വ്യക്തിഗത ഇനത്തിൽ നാലാം സ്ഥാനത്തെത്തിയവർ. വനിത ഹോക്കി ടീമും നാലാം സ്ഥാനത്തെത്തിയിരുന്നു. ഗ്രേറ്റ് ബ്രിട്ടനോട് 3-4നോടായിരുന്നു വനിത ടീമിന്‍റെ പരാജയം. 2024ലെ പാരീസ് ഒളിമ്പിക്സിന് തയാറെടുക്കുന്ന താരങ്ങൾക്ക് പ്രചോദമാകുന്നതിനാണ് ഈ പ്രഖ്യാപനമെന്ന് കമ്പനി പറഞ്ഞു.
'ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നഷ്ടപ്പെട്ട എല്ലാ ഇന്ത്യൻ കായിക താരങ്ങൾക്കും നന്ദി സൂചകമായി ആൾട്രോസ് -ഗോൾഡ് സ്റ്റാൻഡേർഡ് സമ്മാനിക്കുന്നതിൽ സന്തോഷമുണ്ട്. അവർക്ക് ഒരു മെഡൽ ലഭിച്ചില്ലായിരിക്കാം. എന്നാൽ ലക്ഷക്കണക്കിന് ഹൃദയങ്ങൾ കവരാനും ഒരു ഗോൾഡ് സ്റ്റാൻഡേർഡിന് സജ്ജമാക്കാൻ കോടിക്കണക്കിന് പേർക്ക് പ്രചോദനമാകുകയും ചെയ്തു' -ടാറ്റാ മോട്ടോഴ്സ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.