തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിലെ ആദ്യ സ്വര്‍ണമെഡല്‍ ജേതാക്കള്‍ എന്ന ഖ്യാതി ആന്ധ്രപ്രദേശ് സ്വദേശി ടി. വരുണിനും മണിപ്പൂർ സ്വദേശി എന്‍. പ്രസീദക്കും സ്വന്തം. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 68 കിലോഗ്രാമില്‍ താഴെയുള്ള പുരുഷന്മാരുടെ വിഭാഗത്തിലാണ് വരുണ്‍ സ്വര്‍ണം നേടിയത്. ഈ വര്‍ഷം നടന്ന ഓള് ഇന്ത്യ യൂനിവേഴ്സിറ്റി ഗെയിംസിലും വരുണ്‍ സ്വര്‍ണം നേടിയിരുന്നു. 46 കിലോഗ്രാമില്‍ താഴെയുള്ള സ്ത്രീകളുടെ വിഭാഗത്തിലാണ് പ്രസീദ സ്വര്‍ണം നേടിയത്. 2018ല്‍ തുനീഷ്യയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത താരമാണ് പ്രസീദ.
ഇരുവരും തിരുവനന്തപുരം സായിയുടെ താരങ്ങളാണ്. 87 കിലോഗ്രാമിനു മുകളിലുള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ മിനാസ് എം. ചെറിയാന് സ്വര്‍ണം നേടി. 2022ലെ ഓള് ഇന്ത്യ യൂനിവേഴ്സിറ്റി ഗെയിംസില്‍ പങ്കെടുത്ത താരമാണ് മിനാസ്. വയനാടിന്റെ കെ.എ. ഇനോഷിനാണ് ഈ ഇനത്തില്‍ വെള്ളി. കാസര്‍കോടിന്റെ കെ. ജിതിന് വെങ്കലം നേടി. 53 കിലോഗ്രാമില്‍ താഴെയുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ മലപ്പുറത്തിന്റെ പി. റന മജീദ് സ്വര്‍ണവും കാസർകോടിന്റെ ടി.വി. അശ്വതി വെള്ളിയും പാലക്കാടിന്റെ ആര്. അഞ്ജിത വെങ്കലവും നേടി. 87 കിലോയില്‍ താഴെയുള്ളവരുടെ പുരുഷ വിഭാഗത്തില്‍ എറണാകുളത്തിന്റെ എം.ഡി. പോള്‍സണ്‍ സ്വര്‍ണവും തിരുവനന്തപുരത്തിന്റെ കെ.എ. റാസിം വെള്ളിയും കോട്ടയത്തിന്റെ അയ്യപ്പദാസ് വെങ്കലവും നേടി. 73 കിലോക്ക് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ മലപ്പുറത്തിന്റെ ടി.വി. ഉണ്ണിമായക്കാണ് സ്വര്‍ണം. തിരുവനന്തപുരത്തിന്റെ ആര്യകൃഷ്ണ വെള്ളി നേടിയപ്പോള്‍ കാസർകോടിന്റെ പൂജ രാജന് വെങ്കലം കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.