കഴക്കൂട്ടം: ഇന്ത്യയിൽ അധികം സുപരിചിതമല്ലാത്ത ഇലക്ട്രോണിക് സ്പോർട്സ് എന്ന കായിക മേഖലയിൽ വിജയഗാഥ രചിക്കുകയാണ് പാലക്കാട് സ്വദേശി അർജുൻ, തിരുവനന്തപുരം സ്വദേശി ശരത്ത് എന്നിവർ. 2019ൽ, ആരംഭിച്ച ബ്ലൈൻഡ് ഗെയിംസ് എന്ന ഇ- സ്പോർട്സ് സംരംഭം കഴിഞ്ഞവർഷം അഹമ്മദാബാദിൽ നടന്ന ബി.ജി.എം.എ പ്രോ സീരീസ് നാഷണൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പബ്ജി മാതൃകയിൽ ഗെയിമുകൾ ഡെവലപ്പ് ചെയ്ത് നടത്തുന്ന ചാമ്പ്യൻഷിപ്പിന്റെ സമ്മാനത്തുക ഒന്നരക്കോടി രൂപയാണ്.
മത്സരയോഗ്യമായ ഇലക്ട്രോണിക് ഗെയിമുകൾ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലൈൻഡ് ഗെയിംസ് എന്ന സംരംഭം ആരംഭിച്ചത്. ചുരുങ്ങിയ കാലയളവിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കാനും ബ്ലൈൻഡ് ഗെയിംസിനായി. ദേശീയ തലത്തിൽ അക്കാദമി ടീമിനെ രൂപീകരിച്ച് അതിൽനിന്നുമാണ് കളിക്കാരെ തിരഞ്ഞെടുക്കുന്നത്. താരതമ്യേന പുതുതലമുറയിലെ ആളുകളെയാണ് ഗെയിംസ് ലക്ഷ്യമിടുന്നത്. സൗദി ദുബൈ, ഖത്തർ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ഇ- സ്പോർട്സ് ഫെഡറേഷനുമായി ബ്ലൈൻഡ് ഗെയിംസിനു ഔദ്യോഗിക സഹകരണമുണ്ട്.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ ഇ- സ്പോർട്സ് പ്രദർശന സ്റ്റാളുകൾ ശ്രദ്ധേയമാകുന്നു. ഓഗ്മെന്റഡ് റിയാലിറ്റി (ഏആർ), വെർച്വൽ റിയാലിറ്റി (വി.ആർ) സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ് മുതലായ മത്സരങ്ങൾ കളിക്കാനും ഇ- സ്പോർട്സ് മേഖല പരിചയപ്പെടാനും നിരവധി ആളുകളാണ് സ്റ്റാളുകളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.