കക്കാ: ഫുട്ബോൾ ലോകത്തെ മാന്യനായ കളിക്കാരൻ, വിട പറയുന്നത് ആരും കൊതിക്കുന്ന നേട്ടങ്ങളോടെ

‘കളിക്കളത്തിലെ ആത്​മീയപുരുഷൻ’ ബ്രസീലി​​​​​െൻറ ലോകതാരം കക്കാ കാൽപന്ത്​ കളിയിൽനിന്നും അരങ്ങൊഴിഞ്ഞു. റിക്കാർഡോ ഇസെക്​സൻ ഡോസ്​ സാ​േൻറാസ്​ ലീറ്റെ എന്ന ​ദീർഘനാമത്തിൽനിന്നും ലോകം ‘കക്കാ’ എന്ന ചുരുക്കപ്പേരിൽ ഒാമനിച്ച മധ്യനിരയിലെ മാന്ത്രികൻ 17 വർഷം നീണ്ട സ്വപ്​നതുല്യമായ കരിയർ അവസാനിപ്പിക്കുന്നതായി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ഒന്നരപ്പതിറ്റാണ്ടിലേറെ കാലം ബ്രസീലി​​​​​െൻറ മഞ്ഞക്കുപ്പായത്തിലും അത്രയും നാൾ ലോകോത്തര ക്ലബുകളായ സാവോപോ​ളോ, എ.സി മിലാൻ, റയൽ മഡ്രിഡ്​ തുടങ്ങിയ വൻ ടീമുകൾക്കായും പന്തുതട്ടി ആരും കൊതിക്കുന്ന എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയാണ്​ സ്വപ്​നസമാന ഫുട്​ബാൾ ജീവിതത്തിന്​ വിരാമമിടുന്നത്​. പ്രിയപ്പെട്ട ക്ലബായ എ.സി മിലാനിലേക്ക്​ 35ാം വയസ്സിൽ കക്കാ തിരികെയെത്തുന്നു എന്ന വാർത്തകൾ സജീവമായിരിക്കെയാണ്​ വിരമിക്കൽ പ്രഖ്യാപനം.

‘ഞാൻ സ്വപ്​നം കണ്ടതിനെക്കാൾ ഏറെ നേടി. ഇനി, അടുത്ത യാത്രക്കുള്ള സമയമായി’ -ദൈവനാമത്തിൽ കുറിച്ചിട്ട വിരമിക്കൽ സന്ദേശത്തിൽ കക്കാ പറഞ്ഞു.  ഏറെ ചിന്തിച്ചും ആലോചിച്ചുമാണ്​ ഇൗ തീരുമാനം. കരിയറുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾക്ക്​ സഹായിക്കുന്നവരോടെല്ലാം ആലോചിച്ചു. മാതാപിതാക്കൾ, ഭാര്യ, സഹോദരൻ, സഹോദരഭാര്യ എന്നീ ജീവിതത്തിലെ അഞ്ച്​ വ്യക്​തിത്വങ്ങളുടെ കൂടി പിന്തുണയോടെ പടിയിറങ്ങുകയാണ്​


‘കുഞ്ഞുനാളിൽ സാവോപോളോക്കായി കളിക്കാനും ബ്രസീൽ ​ജഴ്​സിയിൽ ഒരിക്കലെങ്കിലും പന്തുതട്ടാനുമായിരുന്നു ഞാൻ പ്രാർഥിച്ചത്​. പക്ഷേ, ഞാൻ ചോദിച്ചതിനേക്കാൾ ദൈവം നൽകി’ -2002ൽ ബ്രസീൽ കുപ്പായത്തിൽ അരങ്ങേറി ടീമിലെ സ്​ഥിരസാന്നിധ്യമായി മാറിയ കക്കാ എന്നും ആവർത്തിക്കുന്ന വാക്കുകളായിരുന്നു ഇത്​. എല്ലാ നേട്ടങ്ങളും എത്തിപ്പിടിച്ച്​ മടങ്ങു​േമ്പാഴും വാക്കുകൾക്ക്​ മാറ്റമില്ല. ബ്രസീലിലെ ഗാമായിൽ സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ പിറന്ന കക്കായെ സഹോദരൻ ​റോഡ്രിഗോയാണ്​ ഫുട്​ബാളിലേക്ക്​ നയിക്കുന്നത്​.


പന്തിൽ അസാമാന്യ അടക്കവും പ്രതിഭയും തെളിയിച്ച താരം, 12ാം വയസ്സിൽ ലോകഫുട്​ബാൾ നഴ്​സറിയായ സാവോപോളോയിലെത്തി. ആറുവർഷം യൂത്ത്​ ടീമി​​​​​െൻറ നിർണായക സാന്നിധ്യം. 2001ൽ സീനിയർ ടീമിൽ അരങ്ങേറു​േമ്പാഴേക്കും നല്ലകാലം തെളിഞ്ഞു. ദേശീയ സീനിയർ ടീമിലേക്കും, യൂറോപ്പിലേക്കുമുള്ള വിളികൾ. 2002 ലോകകപ്പ്​ നേടിയ ബ്രസീൽ ടീമി​​​​​െൻറ ഭാഗമായതോടെ കക്കായെന്ന കൗമാരക്കാരനെ ലോകം തിരിച്ചറിഞ്ഞു. പിന്നെകണ്ടത്​ അവിശ്വസനീയമായ ജൈത്രയാത്ര. റിവാൾഡോക്കും റൊണാൾഡീന്യോക്കും ശേഷം പത്താം നമ്പർ ജഴ്​സിയിലെ മഞ്ഞക്കുപ്പായക്കാരനായി. 2016 വരെ കാനറികളുടെ ടീമിനൊപ്പം. 92 കളിയിൽ 29 ഗോളുകൾ. 2003ൽ മിലാനിലെത്തി ​നീണ്ട ആറു വർഷം ഇറ്റാലിയൻ സംഘത്തി​​​​​െൻറ വിശ്വസ്​തനുമായി. സീരി ‘എ’, ചാമ്പ്യൻസ്​ ലീഗ്​, സൂപ്പർ കപ്പ്​, ക്ലബ്​ ലോകകപ്പ്​ കിരീടങ്ങൾ ഇതിനിടെ മിലാന്​ സമ്മാനിച്ചു. 2009 വരെ 193 കളിയിൽ 70​ ഗോളുകൾ.
 


ശേഷം  2009 മുതൽ 2013 വരെ റയൽ മഡ്രിഡി​​​​​െൻറ തൂവെള്ള ജഴ്​സിയിൽ. അവിടെയും ഗോൾ വേട്ട തുടർന്നു. താരങ്ങൾ നിറഞ്ഞ റയലി​​​​​െൻറ മുഖമായും ഇൗ ബ്രസീലുകാരൻ മാറി. നിറംമങ്ങിത്തുടങ്ങിയപ്പോൾ വീണ്ടും മിലാനിലേക്ക്​ ചേക്കേറി. ഒരു സീസണിൽ അവിടെ കളിച്ച ശേഷം, അമേരിക്കൻ സോക്കർ ലീഗ്​ ക്ലബ്​ ഒർലാൻഡോ സിറ്റിയിൽ മൂന്ന്​ സീസൺ കളിച്ചു. ഇതിനിടെ ലോണിൽ ആദ്യകാല ക്ലബായ സാവോപോളോയിലേക്കും മടങ്ങി. കളിയവസാനിപ്പിച്ചെങ്കിലും കോച്ച്​, ഡയറക്​ടർ തുടങ്ങിയ പുതിയ ദൗത്യവുമായി ഫുട്​ബാൾ മൈതാനത്തുതന്നെ കാണുമെന്ന്​ ഉറപ്പുനൽകിയാണ്​ കക്കായുടെ വിടവാങ്ങൽ.

മാന്യനായ കക്കാ
കുറ്റിയറ്റു​േപാവുന്ന ലാറ്റിനമേരിക്കൻ സൗന്ദര്യാത്​മക ഫുട്​ബാളി​​​​​െൻറ അവസാന തലമുറയിലെ കണ്ണികൂടിയായിരുന്നു കക്കാ. അസാമാന്യ വേഗത, എതിർ നി​രയെ കബളിപ്പിച്ച്​ മുന്നേറാനുള്ള മിടുക്ക്​, ഡ്രിബ്ലിങ് പാടവം, കളിക്കളത്തിലെ ക്ഷമാശീലൻ, കൂട്ടുകാരെകൊണ്ട്​ ഗോളടിപ്പിക്കാൻ മിടുക്കൻ.... തുടങ്ങി സവിശേഷതകളുമായാണ്​ ഇൗ കരിയർ അവസാനിക്കുന്നത്​. ഒന്നരപതിറ്റാണ്ട്​ കരിയറിൽ ഒരു തവണ മാത്രമേ നേരിട്ട്​ ചുവപ്പുകാർഡ്​കണ്ട്​ പുറത്തുപോവേണ്ടി വന്നുള്ളൂ. അതും സായംസന്ധ്യയിൽ അഭയംതേടിയ ഒർലാൻഡോ ജഴ്​സിയിൽ (2015) കളിക്കവെ. അതിനു മുമ്പ്​ രണ്ടു തവണ മാത്രം മഞ്ഞക്കാർഡിനെ തുടർന്ന്​ സസ​്​പെൻഷനിലായി. ഒരിക്കൽ റയൽ ജഴ്​സിയിലും മറ്റൊരിക്കൽ ബ്രസീൽ കുപ്പായത്തിലും. ‘കളിക്കാരനായില്ലെങ്കിൽ ലോകമെങ്ങും ദൈവ വചനമെത്തിക്കുന്ന പുരോഹിതനാവുമായിരുന്നു. സമാധാനവും സ്​നേഹവുമാണ്​ എ​​​​​െൻറ വഴിയെന്ന്​ വിശ്വസിക്കുന്നു’ -ടി.വി അഭിമുഖക്കാര​​​​​െൻറ ചോദ്യത്തിന്​ നൽകിയ മറുപടിപോലെ കളിക്കളത്തിൽ സ്​നേഹവും സമാധാനവും പടർത്തിയാണ്​ ഇതിഹാസം ബൂട്ടഴിക്കുന്നത്​. 
 

Tags:    
News Summary - Brazilian football star Kaka announces retirement -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.