റാഞ്ചി: കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ഡൗൺ കാരണം രാജ്യത്ത് ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. ഓരോ താരങ്ങളും അവരവരുടെ ദൈനംദിന കാര്യങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയുടെ വിശേഷങ്ങൾ ആരാധകർ െകാണ്ടാടാറുണ്ട്. ഭാര്യ സാക്ഷി ധോണിയുടെയും മറ്റ് ഫാൻ പേജുകളിലൂടെയുമാണിത്. നിലവിൽ റാഞ്ചിയിലെ സ്വന്തം കൃഷിയിടത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുകയാണ് ധോണി.
Let's start sowing the seeds ft. MS Dhoni..🤓#Dhoni #Ranchi #MahiWay pic.twitter.com/Z353QFSmJF
— MS Dhoni Fans Official (@msdfansofficial) June 28, 2020
ഫാൻപേജിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ വിഡിയോയിൽ ധോണി ട്രാക്ടർ ഓടിക്കുന്നതും നിലം ഉഴുതുമറിക്കുന്നതും കാണാം. ക്രിക്കറ്റിൽ നിന്നും വിട്ടുനിന്ന കാലത്ത് ധോണി ജൈവകൃഷിയിൽ വ്യാപൃതനായിരുന്നുവെന്ന് വേണം കരുതാൻ. മുമ്പ് മറ്റൊരു വിഡിയോയിൽ താൻ റാഞ്ചിയിൽ തണ്ണിമത്തനും പപ്പായയും കൃഷി ചെയ്യുന്നതായി ധോണി പറഞ്ഞിരുന്നു.
2019 ഏകദിന ലോകകപ്പ് സെമിഫൈനലിന് ശേഷം ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്ന ധോണി ഐ.പി.എല്ലിലൂടെ മടങ്ങി വരവിനെരുങ്ങിയിരുന്നു. എന്നാൽ കോവിഡ് മഹാമാരിയെത്തുടർന്ന് ടൂർണമെൻറ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.