ന്യൂഡൽഹി: വേൾഡ് അത്ലറ്റിക്സിന്റെ ഈ വർഷത്തെ വിമൺ ഓഫ് ദി ഇയർ പുരസ്കാരം അഞ്ജു ബോബി ജോർജിന്. കായികരംഗത്തെ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ്. ബുധനാഴ്ച രാത്രിയായിരുന്നു പുരസ്കാര പ്രഖ്യാപനം.
അഞ്ജുവിന്റെ കായിക മേഖലയായ ലോങ് ജംപിലേക്ക് കൂടുതൽ വനിതകളെ കടന്നുവരാൻ പ്രേരിപ്പിച്ചതിനും ലിംഗ സമത്വ വാദങ്ങളും പരിഗണിച്ചാണ് പുരസ്കാരം.
ഒളിമ്പിക്സ് ചാമ്പ്യൻ ജമൈക്കയുടെ എലീനേ തോംസൺ, നോർവേയുടെ കാൾസ്റ്റൺ വാർഹോം എന്നിവർ േിാക അത്ലറ്റ് ഓഫ് ദ ഇയർ പുരസ്കാരത്തിനും അർഹരായി.
അഞ്ജുവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 'ഇന്ത്യയിൽനിന്നുള്ള മുൻ അന്താരാഷ്ട്ര േലാങ് ജംപ് താരം ഇപ്പോഴും കായിക രംഗത്ത് സജീവമായി ഇടപെടുന്നു. 2016ൽ അവർ പെൺകുട്ടികൾക്കായി ഒരു പരിശീലന അക്കാദമി തുറന്നു. അതിലൂടെ ലോക അണ്ടർ 20 മെഡൽ ജേതാക്കളെ സൃഷ്ടിക്കാൻ കഴിഞ്ഞു' -വേൾഡ് അത്റ്റലിക്സിന്റെ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.