കോപൻഹേഗൻ: ഇന്ത്യയുടെ സാത്വിക് സായ് രാജ് രൻകിറെഡ്ഡി-ചിരാഗ് ഷെട്ടി, ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യങ്ങൾ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. പുരുഷ ഡബ്ൾസിൽ ആസ്ട്രേലിയയുടെ കെന്നത്ത് ഷെ ഹൂയി ചൂ-മിങ് ചുൻ ലിം ജോടിയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സാത്വികും ചിരാഗും ചേർന്ന് പരാജയപ്പെടുത്തിയത്. സ്കോർ: 21-16, 21-9. പ്രീക്വാർട്ടറിൽ ഇന്തോനേഷ്യയുടെ ലിയോ റോളി കർനാൻഡോ-ഡാനിയൽ മാർത്തിൻ കൂട്ടുകെട്ടിനെ ഇന്ത്യൻ സഖ്യം നേരിടും.
വനിത ഡബ്ൾസിൽ ചൈനീസ് തായ്പേയിയുടെ ചാങ് ചിങ് ഹൂയ്-യാങ് ചിങ് ടൂൺ ജോടിയെ മലയാളി താരമായ ട്രീസയും ഗായത്രിയും വീഴ്ത്തി. സ്കോർ: 21-18, 21-10. ചൈനയുടെ ചെൻ ക്യൂങ് ചെൻ-ജിയാ യീ ഫാൻ സഖ്യമാണ് ഇവരുടെ അടുത്ത പ്രതിയോഗികൾ. അതേസമയം, പുരുഷ സിംഗ്ൾസിൽ ക്വാർട്ടർ ഫൈനൽ തേടി ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയിയും ലക്ഷ്യ സെന്നും വ്യാഴാഴ്ചയിറങ്ങും. സിംഗപ്പൂരിന്റെ ലോക ഏഴാം നമ്പർ ലോ കീൻ യൂ ആണ് പ്രണോയിയുടെ എതിരാളി. ലോക ഒമ്പതാം നമ്പർ താരമാണ് തിരുവനന്തപുരം സ്വദേശി. ലക്ഷ്യ ഇന്നത്തെ പ്രീക്വാർട്ടറിൽ തായ്ലൻഡിന്റെ ലോക മൂന്നാം നമ്പറുകാരൻ കുൻലാവുദ് വിദിത് സരണിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.