5ജി പരീക്ഷണത്തിന്​ കമ്പനികൾക്ക്​ അനുമതി

ന്യൂഡൽഹി: ടെലികോം മേഖലയിലെ നാലു കമ്പനികൾക്ക്​ 5ജി (അഞ്ചാം തലമുറ) പരീക്ഷണത്തിന്​ കേന്ദ്രാനുമതി. റിലയൻസ്​ ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, എം.ടി.എൻ.എൽ എന്നീ കമ്പനികളായിരിക്കും 5ജി പരീക്ഷണം തുടങ്ങുക. ചൈനീസ്​ സാ​ങ്കേതിക വിദ്യ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്​.

എറിക്​സൺ, നോക്കിയ, സാംസങ്​, സി ഡോട്ട്​ എന്നീ കമ്പനികളായിരിക്കും സാ​ങ്കേതികവിദ്യ നൽകുക. റിലയൻസ്​ സ്വന്തം സാ​ങ്കേതികത ഉപയോഗിക്കും. നിലവിലെ 4 ജിയേക്കാൾ പത്തു മടങ്ങ്​ ഇൻറർനെറ്റ്​ വേഗം ലഭ്യമാക്കുന്നതാണ്​ 5ജി സാ​ങ്കേതിക വിദ്യ. ടെലിമെഡിസിൻ, ടെലി വദ്യാഭ്യാസം അടക്കം വിവിധ മേഖലകളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നതാണ്​ 5ജി സാ​ങ്കേതികത. 

Tags:    
News Summary - 5G Trials Set To Begin In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.