GETTY IMAGES/DAVID FIRTH

പകരക്കാർ വിപണി കീഴടക്കി; അഡോബി ഫ്ലാഷ്​ പ്ലെയർ വിശ്രമ ജീവിതത്തിലേക്ക്​

1996-ൽ റിലീസ്​ ചെയ്​ത അഡോബിയുടെ ഫ്ലാഷ് പ്ലെയർ​ ആളുകൾക്ക് വീഡിയോകൾ സ്ട്രീം ചെയ്യുന്നതിനും ഓൺലൈനിൽ ഗെയിമുകൾ കളിക്കുന്നതിനുമുള്ള ഏറ്റവും ജനപ്രിയമായ മാർഗങ്ങളിലൊന്നായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ സുരക്ഷാ പ്രശ്‌നങ്ങളിൽ പെട്ട്​ ചീത്തപ്പേരുണ്ടാക്കിയ ഫ്ലാഷ്​ പ്ലെയർ സ്മാർട്ട്‌ഫോൺ കാലഘട്ടത്തിനനുസരിച്ച്​ മാറുന്നതിൽ പരാജയപ്പെടുകയും ചെയ്തു. കൂടാതെ പ്രമുഖ വെബ്​ ബ്രൗസറുകളിലും വിൻഡോസി​െൻറ ഏറ്റവും പുതിയ പതിപ്പുകളിലും ഫ്ലാഷ്​ പ്ലെയർ വെറും അധികപ്പറ്റായി മാറി.

അവരും കൈവിട്ട​തോടെ ഇനി വെച്ചിരിക്കുന്നതിൽ കാര്യമില്ലെന്ന്​ കണ്ട അഡോബി ഫ്ലാഷ്​ പ്ലെയറിനായി 2020ന്​ ശേഷം സെക്യൂരിറ്റി അപ്​ഡേറ്റുകൾ നൽകില്ലെന്നും അറിയിച്ചിരുന്നു. ഉപകരണങ്ങളുടെ സുരക്ഷയ്​ക്കായി എത്രയും പെട്ടന്ന്​ ഫ്ലാഷ്​ അൺ-ഇൻസ്റ്റാൾ ​ചെയ്​ത്​ കളയാനും ആളുകളോട്​ അവർ അഭ്യർഥിച്ചു. ജനുവരി 12 മുതൽ ഫ്ലാഷ്​ പ്ലെയറിൽ റൺ ചെയ്യുന്ന വിഡിയോകളും ആനിമേഷനുകളും അഡോബി നിർത്തിവെക്കും. ഡെഡിക്കേറ്റഡ്​ പ്ലഗ്​-ഇന്നുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്​താക്കളോട്​ ആവശ്യപ്പെടാത്ത HTML5, WebGLK, വെബ്​ അസംബ്ലി പോലുള്ള സാ​േങ്കതിക വിദ്യകൾ ഫ്ലാഷിന്​ പ്രായോഗിക ബദലുകളായി മാറുകയായിരുന്നു.

ആളുകളുടെ ഇഷ്​ട ബ്രൗസറുകളായ ​ക്രോമിലും മോസില്ലയിലും പഴയ ഇൻറർനെറ്റ്​ എക്​സ്​പ്ലോററിലുമൊക്കെ ആനിമേഷൻ, വിഡിയോ, ഒാഡിയോ എന്നിവ പ്രവർത്തിക്കാനായി ഫ്ലാഷ്​പ്ലെയർ ഇല്ലാതെ പറ്റാത്ത കാലമുണ്ടായിരുന്നു. രണ്ട്​ പതിറ്റാണ്ടുകളുടെ സേവനത്തിന്​ ശേഷമായിരുന്നു ബ്രൗസറുകളിൽ നിന്നും​ ഫ്ലാഷ്​പ്ലെയറിനെ എന്നെന്നേക്കുമായി പുറംതള്ളിയത്​​. ആപ്പിൾ സഫാരി ബ്രൗസറിൽ നിന്നും 2015ൽ തന്നെ ഫ്ലാഷ്​പ്ലെയറിനെ ഒഴിവാക്കിയിരുന്നു.

ഗെയിമിങ്​ കമ്പനിയായ സിങ്ക ഫ്ലാഷ്​ പ്ലെയറി​െൻറ പിന്തുണയോടെ പ്രവർത്തിക്കുന്ന അവരുടെ ഫാംവില്ലെ എന്ന വിഡിയോ ഗെയിമി​െൻറ ഒറിജിനൽ വേർഷ​െൻറ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്​. 11 വർഷത്തിന്​ ശേഷമാണ്​ വിഖ്യാത ഗെയിം നിർത്തുന്നത്​. അതേസമയം, ഫ്‌ളാഷ് പ്ലെയറി​െൻറ ഓര്‍മക്കായി വിവിധ ഫ്‌ളാഷ് പ്ലെയര്‍ ഗെയിമുകളും അനിമേഷനുകളും ഇന്റര്‍നെറ്റ് ആര്‍ക്കൈവ്‌സ് സംരക്ഷിക്കുന്നുണ്ട്​.

Tags:    
News Summary - Adobe Flash Player is finally laid to rest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.