ഐ.ഒ.എസ് പ്ലാറ്റ്ഫോമിലുള്ളതിനേക്കാൾ 47 മടങ്ങ് മാൽവെയറുകൾ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലുണ്ടെന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക്. പ്രമുഖ ഡിജിറ്റൽ വിഡിയോ പബ്ലിഷറായ 'ബ്രൂട്ടി'ന് അനുവദിച്ച അഭിമുഖത്തിലാണ് ആപ്പിൾ സി.ഇ.ഒ ഇത്തരമൊരു പ്രസ്താവന നടത്തിയത്. അതിനുള്ള കാരണവും അദ്ദേഹം തന്നെ വിശദീകരിക്കുന്നുണ്ട്. പ്ലേസ്റ്റോറിന് പുറത്തുനിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും ഇൻസ്റ്റാർ ചെയ്യാനും അനുവദിക്കുന്ന ആൻഡ്രോയ്ഡിെൻറ രീതി ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് വെല്ലുവിളിയേകുന്നതാണെന്ന് ടിം കുക്ക് അഭിപ്രായപ്പെട്ടു.
വൻകിട ടെക് കമ്പനികൾ വിപണിയിൽ തങ്ങളുടെ സ്ഥാനം കുത്തകയാക്കുന്നത് തടയാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള നിർദ്ദിഷ്ട യൂറോപ്യൻ നിയമമായ ഡിജിറ്റൽ മാർക്കറ്റ് ആക്റ്റുമായി (ഡി.എം.എ) ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ടിം കുക്ക്. ആപ്പ് സ്റ്റോറിന് പുറത്തുനിന്നും സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് യൂസർമാരെ അനുവദിക്കാനായി പുതിയ യൂറോപ്യൻ നിയമം സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആൻഡ്രോയ്ഡ് ചെയ്യുന്നതുപോലെ ആപ്പിളും ആപ്പുകൾ സൈഡ് ലോഡ് ചെയ്യുന്നത് അനുവദിച്ചാൽ, അത് ഐ.ഒ.എസ് പ്ലാറ്റ്ഫോമിെൻറ സുരക്ഷയും സ്വകാര്യതയും നശിപ്പിക്കുമെന്ന് ടിം കുക്ക് മുന്നറിയിപ്പ് നൽകി. ആൻഡ്രോയ്ഡിൽ ആപ്പിളിനേക്കാൾ 47 മടങ്ങ് മാൽവെയറുകളുണ്ട്. കാരണം, െഎ.ഒ.എസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് അത്രത്തോളം സുരക്ഷിതമായ രീതിയിലാണ്. ഇവിടെ ഒരോയൊരു ആപ്പ് സ്റ്റോർ മാത്രമേയുള്ളൂ. കൂടാതെ സ്റ്റോറിലേക്ക് പോകുന്നതിന് മുമ്പായി എല്ലാ ആപ്പുകളും അവലോകനം ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു അപ്ലിക്കേഷൻ സ്റ്റോർ വഴി നേരിട്ട് ഇൻസ്റ്റാൾ ചെയ്യുന്നതിന് പകരം ഇൻറർനെറ്റിൽ നിന്ന് എ.പി.കെകൾ ഡൗൺലോഡ് ചെയ്ത് യൂസർമാർ സ്വമേധയാ ഇൻസ്റ്റാൾ ചെയ്യുന്ന രീതിയെയാണ് സൈഡ്‌ലോഡിങ് ആപ്പ്സ് എന്ന് പറയുന്നത്. എന്നാൽ, ഇത്തരം രീതികൾ ഉപയോക്താക്കൾക്ക് ഗുണത്തോടൊപ്പം ഒരുപാട് ദോശവും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.