യു.കെ ആസ്ഥാനം ആയി പ്രവർത്തിക്കുന്ന മുൻ നിര ഐടി കമ്പനി ആയ അയാട്ട കോമേഴ്‌സ്, കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തനം ആരംഭിച്ചു. ഇൻഫോപാർക് ഫേസ്-2വിൽ ട്രാൻസ് ഏഷ്യ സൈബർ പാർക്കിൽ ആണ് പുതിയ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളത്തിലെ പ്രഗത്ഭരായ ഐടി പ്രോഗ്രാമേഴ്‌സിനു മികച്ച അവസരത്തിലേക്കുള്ള വഴിയാണ് അയാട്ട കോമേഴ്‌സ് തുറന്നിരിക്കുന്നത്. 2016 -ൽ യു.കെ യി ലെ ബ്രാക്ക്നെല്ലിൽ പ്രവർത്തനം ആരംഭിച്ച കമ്പനി, ഇന്നു ആഗോളതലത്തിലുള്ള ലക്ഷ്വറി റീട്ടെയ്ൽ കമ്പനികളുടെ പ്രമുഖ സേവനദാദാവ് ആണ്.
2022 ജൂൺ മാസത്തോടെ ജാവ, ആംഗുലർ, റിയാക്ട് തുടങ്ങിയ മേഖലകളിൽ പരിചയ സമ്പന്നർ ആയ 100 പ്രോഗ്രാമേഴ്‌സിനെ നിയമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കോവിഡ് പകർച്ചവ്യാധി ഉണ്ടാകുന്നതിനു മുമ്പ് തന്നെ "വർക്ക് ഫ്രം ഹോം" എന്ന ആശയം പ്രാവർത്തികമാക്കിയ കമ്പനി, വരും കാലങ്ങളിലും അതേ പ്രവർത്തന രീതി തന്നെ പിന്തുടരാനാണ് ഉദ്ദേശിക്കുന്നത്.
"വർക്ക് ഫ്രം ഹോം എന്ന ഈ നൂതന ശൈലി വഴി ജീവനക്കാർക്ക് അവരുടെ ജീവിതചര്യയോട് കൂടി ജോലിയും മുമ്പോട്ട് കൊണ്ടുപോകാനാകുന്നു. മലിനീകരണവും ഗതാഗത കുരുക്കും മൂലം ഉണ്ടാകുന്ന സമ്മർദ്ദങ്ങളെ അതിജീവിച്ചു സ്വന്തം വീടിൻ്റെ സുരക്ഷിതത്വത്തിലും ചുറ്റുപാടുകളിലും നിന്ന് കൊണ്ട് മികച്ച ജോലി, മെച്ചപ്പെട്ട വേതനത്തിൽ ചെയ്യാനാകുന്നു എന്നത് കമ്പനിയിലുള്ള എല്ലാ ജീവനക്കാരും സമ്മതിക്കുന്നു. അതുകൊണ്ടു തന്നെയാണ് ഐടി കമ്പനികളുടെ ഏറ്റവും വലിയ തലവേദന ആയ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് അയാട്ട കോമേഴ്‌സിൽ ഇല്ലാത്തതും". കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷൈൻ മാത്യു പറയുന്നു.
"CSEZ - ൽ ആരംഭിച്ചിരിക്കുന്ന കമ്പനിയുടെ ഈ ഓഫീസ് ' ന്യൂ ജനറേഷൻ ഐടി ഹബ്ബ് ' ആകാനുള്ള കൊച്ചിയുടെ പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട " അയാട്ട കോമേഴ്‌സിൻറെ ടെക്നോളജി മേധാവി സ്റ്റാൻലി ജോസഫ് അഭിപ്രായപ്പെട്ടു
2023 ആകുമ്പോഴേക്കും 200 പ്രോഗ്രാമേഴ്‌സിനെയും 100 പ്രോസസ്സ് എക്സിക്യൂട്ടീവുകളെയും നിയമിക്കാനുള്ള പദ്ധതിയുമായാണ് അയാട്ട കോമേഴ്‌സ് മുൻപോട്ടു പോകുന്നത്. സമീപ ഭാവിയിൽ തന്നെ തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും പ്രവർത്തനം ആരംഭിക്കാനുളള നടപടികൾ പൂർത്തി ആയിക്കൊണ്ടിക്കുന്നു. വർക്ക് ഫ്രം ഹോം സ്വാതന്ത്ര്യം ഉണ്ടെങ്കിലും ഓഫീസ് ചുറ്റുപാടിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടിയാണ് ഓഫീസ് സൗകര്യവും കമ്പനി ഒരുക്കിയിരിക്കുന്നത്.
ജാവ പ്രോഗ്രാമിങ് എന്ന സോഫ്റ്റ്‌വെയർ ഡൊമൈനിലെ ഉദ്യോഗാർഥികളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനായി ഒരു 'ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് ഡിപ്പാർട്മെന്റ്' സ്ഥാപിക്കാനുള്ള എല്ലാവിധ മുന്നൊരുക്കങ്ങളും പൂർത്തി ആയിക്കഴിഞ്ഞു. യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കാനും, സാങ്കേതിക വിദ്യയിൽ ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ പഠിക്കുവാനും വളരുവാനും ഉള്ള അവസരങ്ങൾ ആണ് അയാട്ട കോമേഴ്‌സിലെ പുതിയ ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.