പിതാവിനൊപ്പം ഇന്ത്യയിൽ നിന്നെടുത്ത ചിത്രം പങ്കുവെച്ച് ബിൽ ഗേറ്റ്സ്

അന്തരിച്ച തന്റെ പിതാവ് വില്യം ഹെന്റി ഗേറ്റ്സിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് ഇത്തവണ ഫാദേഴ്സ് ഡേ ആശംസകൾ അറിയിച്ചത്. ഇരുവരും ഇന്ത്യയിലെത്തിയപ്പോൾ പകർത്തിയ ചിത്രമാണ് അതിനായി ഉപയോഗിച്ചത്. രാജസ്ഥാനിൽ വച്ചാണ് ചിത്രമെടുത്തതെന്നാണ് സൂചന.

‘അച്ഛനെ കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. കുട്ടികളുമായി ശാശ്വതമായ ഓർമ്മകൾ സൃഷ്ടിക്കുന്ന എല്ലാ അച്ഛൻമാർക്കും പിതൃദിനാശംസകൾ‘. -ചിത്രം പങ്കുവെച്ചുകൊണ്ട് ബിൽ ഗേറ്റ്സ് കുറിച്ചു.

2020 സെപ്തംബർ 14നായിരുന്നു ഗേറ്റ്സ് സീനിയർ മരിച്ചത്. അദ്ദേഹം അഭിഭാഷകനും മനുഷ്യസ്‌നേഹിയും ചാരിറ്റി പ്രവർത്തകനുമായിരുന്നു. ഷിഡ്ലർ മക്ബ്രൂം & ഗേറ്റ്സ് എന്ന പ്രശസ്തമായ നിയമ സ്ഥാപനത്തിന്റെ സ്ഥാപകൻ കൂടിയായിരുന്നു വില്യം.

അതേസമയം, ചൈനയിലെത്തിയ ബിൽ ഗേറ്റ്സ് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 'ഈ വര്‍ഷം കാണുന്ന ആദ്യ അമേരിക്കന്‍ സുഹൃത്താണ്' ബില്‍ ഗേറ്റ്‌സ് എന്ന് ഷി പറഞ്ഞിരുന്നു. ബില്‍ ഗേറ്റ്‌സിന്റേയും അദ്ദേഹത്തിന്റെ ഗേറ്റ്‌സ് ഫൗണ്ടേഷന്റെയും സന്നദ്ധ പ്രവർത്തനങ്ങളെയും ഷി പ്രശംസിച്ചു.

Tags:    
News Summary - Bill Gates shares pic taken in India with his late father on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.